റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പരിപാടി ‘റിസ’യുടെ ദശലക്ഷം സന്ദേശ കാമ്പയിന്‍ സമാപിച്ചു. യുനൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈമിന്റെ അംഗീകാരമുളള സന്നദ്ധ സംഘടനയാണ് ഫൗണ്ടേഷന്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. ആദ്യ രണ്ടാഴ്ചയില്‍ തന്നെ ഒരു മില്യണ്‍ മെസ്സജ് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. ലക്ഷ്യമിട്ടതിന്റെ അഞ്ചിരട്ടി സന്ദേശം ജനങ്ങളയലെത്തിക്കാന്‍ റിസയ്ക്ക് കഴിഞ്ഞു.
മുന്‍ മന്ത്രിയും എം എല്‍ എയുമായ ഡോ. എം കെ മുനീര്‍ ലഹരി വിരുദ്ധ ലഘുലേഖ പ്രകാശനം ചെയ്തു. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ദരന്തങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും സമൂഹത്തിലെത്തിച്ചു. ഇതിനു പുറമെ ലുലു, സിറ്റിഫഌര്‍, നെസ്‌റ്റോ തുടങ്ങി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ റിസയുടെ ലഹരി വിരുന്‍ സന്ദേശം ഉള്‍പ്പെടുത്തി ഇ-ബോഷറുകളും പ്രിന്റ് ചെയ്ത ലഘുലേഖകളും സൗദി അറേബിയയിലെ ദശലക്ഷക്കണക്കിന് സ്വദേശികളിലും വിദേശികളിലും എത്തിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍, പ്രാദേശിക കൂട്ടായ്മകള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരും കാമ്പയിനില്‍ പങ്കാളികളായി.
ഡോ. ഭരതന്‍, ഡോ. തമ്പി വേലപ്പന്‍, ഡോ. നസീം അക്തര്‍ ഖുറൈശി, ഡോ. അബ്ദുല്‍ അസീസ്, പദ്മിനി യു നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടോട്ട് ടീം നയിച്ച പ്രത്യേക ലഹരിവിരുദ്ധ പരിശീലന പരിപാടി, ഈരാറ്റുപേട്ട മഹല്ല് നവോത്ഥാന സമിതി (ഇമാദ്) നേതൃത്വം നല്‍കുന്ന ലഹരിവിരുദ്ധ പരിപാടിക്ക് വോളണ്ടിയര്‍ ട്രെയിനിങും നല്‍കി. ഇമാദ് സാരഥികളായ മുഹമ്മദ് നദീര്‍ മൗലവി, റാഷിദ് ഖാന്‍ (റിസ കേരള, മധ്യമേഖലാ) എന്നിവരെ കാമ്പയിന്‍ വേളയില്‍ ആദരിച്ചു. റിയാദിലെ പൊന്നാനി, പെരിന്തല്‍മണ്ണ കൂട്ടായ്മകള്‍ക്കായി ലഹരിവിരുദ്ധബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
റിസ കേരളാ കോഡിനേറ്റര്‍ കരുണാകരന്‍ പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ, ടെക്‌നിക്കല്‍ വിഭാഗത്തിലെ എഞ്ചിനീയര്‍ ജഹീര്‍, മാസ്റ്റര്‍ സെയിന്‍, സനൂപ് അഹമ്മദ്, സജിത്ത് നാരായണന്‍, നൗഷാദ് ഇസ്മായില്‍, ഷമീര്‍ യുസഫ്, സലാം പി കെ, ഡോ. രാജു വര്‍ഗീസ്, ജാഫര്‍തങ്ങള്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.