
റിയാദ്: ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണുവാന്‍ വലിയ സ്‌ക്രീന്‍ ഒരുക്കി ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. സഫാമക്ക പോളിക്ലിനിക്കുമായി സഹകരിച്ചാണ് ഖത്തര്‍ ആരവത്തിനൊപ്പം പ്രവാസികള്‍ക്കും ഫുട്‌ബോള്‍ മത്സരം കാണാന്‍ അവസരം ഒരുക്കുന്നത്. നവമ്പര്‍ 20ന് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്ന സമയം മുതല്‍ എല്ലാ ദിവസവം റിയാദിലെ ഫുട്‌ബോള്‍ പ്രേമികളെ കേരള മാര്‍ക്കറ്റിലെ സഫ മക്ക ഓഡിറ്റോറിയത്തില്‍ വരവേല്‍ക്കാന്‍ ഒഐസിസി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

മുന്‍കലാങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ പരിപാടികളാണ് ഓ.ഐ.സി. സി. യും സഫ മക്കയും ഒരുക്കിയിരിക്കുന്നത്. പ്രവചന മത്സരങ്ങള്‍, ഓരോ മത്സരങ്ങളുടെയും വിലയിരുത്തലുകള്‍, ഫുട്‌ബോള്‍ ക്വിസ്സ് മത്സരങ്ങള്‍ എന്നിവ നടക്കും. വിജയികള്‍ക്ക് വിലയേറിയ ഉപഹാരങ്ങള്‍ സമ്മാനിക്കും. സെമി ഫൈനല്‍, ഫൈനല്‍ വിജയികളെ പ്രവചിക്കുന്നവര്‍ക്ക് മെഗാ പ്രൈസ് വിതരണം ചെയ്യും. വിവിധ ഫാന്‍സുകാര്‍ നേതൃത്വം നല്‍കുന്ന രസകരമായ ചര്‍ച്ചകള്‍, അഭിപ്രായങ്ങള്‍ എന്നിവയും നടക്കും. വിവരങ്ങള്‍ക്ക് 0510259382,0544948135,0583615676 എന്നീ നമ്പറുകളില്‍ ബന്ധപെടുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.