Sauditimesonline

MINISTER 1
പ്രവാസികള്‍ക്ക് ഇരട്ട നേട്ടം; കെഎസ്എഫ്ഇ 'ഡ്യൂവോ' പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്തു

സഫാ മക്ക കേളി മെഗാ ക്രിക്കറ്റ്; ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തില്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘സഫാ മക്ക കേളി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022’ മൂന്നാംവാര മത്സരങ്ങള്‍ പൂര്‍ത്തിയായി. ആറ് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന 24 ടീമുകളുടേയും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച ഏഴു ടീമുകള്‍ നാല് പോയിന്റുകള്‍ വീതം നേടി മുന്നിട്ടുനില്‍ക്കുന്നു.

ഉസ്താദ് ഹോട്ടല്‍ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിക്കും സഖാവ് കെ.വാസുവേട്ടന്‍ & അസാഫ് വിന്നേഴ്‌സ് െ്രെപസ് മണിക്കും, മോഡേണ്‍ എജ്യൂകേഷന്‍ റണ്ണേഴ്‌സ് െ്രെപസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആറാം വാരത്തിലെ മത്സരങ്ങള്‍ അവസാനിക്കുന്നതോടെ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടായ ‘സൂപ്പര്‍12’ല്‍ മത്സരിക്കുന്ന ടീമുകളുടെ ചിത്രം തെളിയും.

സുലൈ എംസിഎ കെസിഎയുടെ നാല് ഗ്രൗണ്ടുകളിലായി നടന്ന എട്ട് മത്സരങ്ങളില്‍ ഗ്രൂപ്പ് ഇയിലെ 3 മത്സരങ്ങളും, ഗ്രൂപ്പ് എഫിലെ 4 മത്സരങ്ങളും ഗ്രൂപ്പ് എ യിലെ ഒരു മത്സരവുമാണ് അരങ്ങേറിയത്. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ത്രീ ലൈന്‍സ് സിസി മുറൂജ് ഇലവന്‍ സിസിയെ 29 റണ്‍സിനും, പുഞ്ചിരി സിസി റൈനോസ് സിസിയെ 18 റണ്‍സിനും, ത്രി ലൈന്‍സ് സിസിയെ 56 റണ്‍സിനും പരാജയപ്പെടുത്തി.

ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ക്രേസി ഇലവന്‍ സിസി കേരള സ്‌െ്രെടക്കേര്‍സ് സിസിയെ 19 റണ്‍സിനും, സില്‍വര്‍ സ്റ്റാര്‍ റിയാദ് സിസി കേരള സ്‌െ്രെടക്കേര്‍സ് സിസിയെ 8 വിക്കറ്റിനും ടീം പാരാമൗണ്ട് ക്രേസി ഇലവന്‍ സിസിയെ 5 വിക്കറ്റിനും, സില്‍വര്‍ സ്റ്റാര്‍ റിയാദ് സിസിയെ 10 വിക്കറ്റിനും പരാജയപ്പെടുത്തി. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ആഷസ് സിസി ഐലീഡ് സിസിയെ 59 റണ്‍സിന് പരാജയപ്പെടുത്തി.

കളികളിലെ മാന്‍ ഓഫ് ദി മാച്ചായി ത്രീ ലൈന്‍സ് സിസി യിലെ ഷമീം, പുഞ്ചിരി സിസി യിലെ ഇജ്രുദ്ദീന്‍, മാലിക് മുനീര്‍, ക്രേസി ഇലവന്‍ സിസി യിലെ ആശിഷ് തങ്കച്ചന്‍, ടീം പാരാമൗണ്ട് സിസി യിലെ ഇല്യാസ് മൂളുര്‍, ഷാജന്‍, സില്‍വര്‍ സ്റ്റാര്‍ റിയാദ് സിസി യിലെ സിയാദ്, ആഷസ് സിസി യിലെ ടിന്‍സന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഒന്നാം റൗണ്ടിലെ രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എ ആഷസ് സിസി, ഗ്രൂപ്പ് ബി സ്പാര്‍ക്കാന്‍സ് സിസി, ഗ്രൂപ്പ് സി യുവധാര അസീസിയ സി സി, ഗ്രൂപ്പ് ഡി കേരള വിസാര്‍ഡ് സിസി, ഗ്രൂപ്പ് ഇ പുഞ്ചിരി സി സി , ഗ്രൂപ്പ് എഫ് ടീം പാരമൗണ്ട് എന്നീ ടീമുകള്‍ 2 മത്സരങ്ങള്‍ വീതം വിജയിച്ച് 4 പോയിന്റുകളോടെ ഒന്നാമതെത്തി. ഗ്രൂപ്പ് ബിയില്‍ കണ്ണൂര്‍ വാരിയേര്‍സ് സിസി 4 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനത്താണ്.

അമ്പയര്‍മാര്‍മാരായി ജയണ്ണ, ബിലാല്‍, ചാക്കോ, റയിഗണ്‍, ഷമീര്‍, സേവിചന്‍, ആസിഫ്, അജു, ഹംജു, മന്‍സൂര്‍ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top