ഖാലിദിയ ക്ലബിനെ അഷ്‌റഫ് അലി നയിക്കും

ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌റഫ് അലി മേലാറ്റൂര്‍ (പ്രസിഡന്റ്), ഷാഹിര്‍ മുഹമ്മദ് (ജന. സെക്രട്ടറി), ജൈസല്‍ വാണിയമ്പലം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഫൈസല്‍ ചെമ്മാട്, റാസിഖ് വള്ളിക്കുന്ന് (വൈസ് പ്രസിഡന്റ്), നവാസ് ബബ്‌ലു, ബഷീര്‍ ഒറ്റപ്പാലം (ജോ. സെക്രട്ടറി), ഷക്കീര്‍ പാലക്കാടന്‍ (ഫിനാന്‍സ് കണ്‍ട്രോളര്‍), പ്രശാന്ത് വണ്ടൂര്‍, മന്‍സൂര്‍ മങ്കട, അഫ്‌സല്‍ മിട്ടു, അനു സാബിത്, തോമസ് തൈപ്പറമ്പില്‍, സമീര്‍ അല്‍ഹൂത്, റാസിഖ് വള്ളിക്കുന്ന്, റഹ്മാന്‍ ഷഫീഖ് (സ്‌പോര്‍ട്ടിങ് ഖാലിദിയ ടീം മാനേജ്മന്റ്) എന്നിവരെയും തെരഞ്ഞെടുത്തു.

ഹനീഫ ചേളാരി, ഷാജി ബാബു, റഊഫ് അരീക്കോട്, ഉസ്മാന്‍, റഷീദ് മാണിതൊടി, സാബിത് പാവറട്ടി, ജാഫര്‍ ചേളാരി, ഷഫീഖ് ഇ പി, നിസാം അരീക്കോട്, ഉനൈസ് കണ്ണൂര്‍ എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍. ആബിദ് കരങ്ങാടന്‍, റിയാസ് പട്ടാമ്പി, റഷീദ് മാളിയേക്കല്‍, സുബൈര്‍ ചെമ്മാട് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. റിയാസ് പട്ടാമ്പി, ആബിദ് കാരങ്ങാടന്‍, ഷക്കീര്‍ പാലക്കാട് എന്നിവര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മന്‍സൂര്‍ മങ്കട അധ്യക്ഷത വഹിച്ചു. റാസിഖ് വള്ളിക്കുന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫൈസല്‍ ചെമ്മാട് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റാസിഖ് വള്ളിക്കുന്ന് സ്വാഗതവും ഷാഹിര്‍ മുഹമ്മെദ് നന്ദിയും പറഞ്ഞു.

 

Leave a Reply