റിയാദ്: സംഘടന ശാക്തീകരണം ലക്ഷ്യമാക്കി അസീസിയ സെക്ടര്‍ ഐ.സി.എഫ് ‘തിളക്കം-2023’ പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പബ്ലിക്കേഷന്‍ സമിതി അംഗം സി പി അഷ്‌റഫ് മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സഹജീവി സ്‌നേഹവും അശരണരെ ചേര്‍ത്തുപിടിക്കലും ആയിരിക്കണം പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചെടുക്കേണ്ട സവിശേഷതകളെന്ന് അദ്ദേഹം പറഞ്ഞു.
റിയാദ് ജൗഹറ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ അസീസിയ സെക്ടര്‍ ദഅവ സെക്രെട്ടറി മുഹ്‌സിന്‍ അല്‍ ജാമിഈ അധ്യക്ഷത വഹിച്ചു. സമിതി പഠനം, ആത്മീയം, ചര്‍ച്ചാ നേരം, വിനോദം തുടങ്ങി വിവിധ സെക്ഷനുകള്‍ക്ക് സെന്‍ട്രല്‍ നേതാക്കളായ അബ്ദുറഹ്മാന്‍ ഓമശ്ശേരി, ഇബ്രാഹീം കരീം, അസീസ് മാഷ് പാലൂര്‍, അബ്ദുല്ലത്തീഫ് തിരുവമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.
സെക്ടര്‍ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം കൊല്ലം സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി ഷൗക്കത്തലി വേങ്ങര നന്ദിയും പറഞ്ഞു. സെക്ടര്‍ നേതാക്കളായ ഹസ്സന്‍ കൊല്ലം, ഷറഫുദ്ധീന്‍ രാമപുരം, സൈദാബു മംഗലാപുരം, സുനീര്‍ കായംകുളം, സിദ്ദിഖ് മലപ്പുറം, നൗഷാദ് മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.