അല്‍ ജസീറ നിരക്കിളവ് പ്രഖ്യാപിച്ചു; കേരളത്തിലേക്ക് 349 റിയാലിന് ടിക്കറ്റ്

റിയാദ്: കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് നിരക്കിളവ് പ്രഖ്യാപിച്ചു കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ എയര്‍വെയസ്. 169 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. കൊച്ചി, മുംബൈ, ദില്ലി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജിദ്ദയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കണം. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലും കൊച്ചിയിലേക്ക് 349 റിയാലുമാണ് നിരക്ക് പ്രഖ്യാച്ചിട്ടുളളത്. ബെംഗളൂരു(299 റിയാല്‍), ഹൈദരാബാദ് (249) എന്നിങ്ങനെയാണ്് നിരക്ക്.

റിയാദില്‍ നിന്ന് ചെന്നൈയിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 229 റിയാമാണ് നിരക്ക്. മുംബൈ (169), ദല്‍ഹി (169), ബെംഗളൂരു (299), കൊച്ചി (349) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ദമ്മാം – ചെന്നൈ 299 റിയാലും കൊച്ചിയിലേക്ക് 299 റിയാലും ഹൈദരാബാദിലേക്ക് 299 റിയാലുമാണ് നിരക്ക്.
മദീനയില്‍ നിന്ന് മുംബൈയിലേക്ക് 229 റിയാല്‍, ദില്ലി (229), കൊച്ചി (299), ബെംഗളൂരു(299), ചെന്നൈ (299), ഹൈദരാബാദ് (299). ഖസീമില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാല്‍, കൊച്ചിയിലേക്ക് 299 റിയാല്‍, ഹൈദരാബാദിലേക്ക് 299 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. അതേസമയം അബഹയില്‍ നിന്ന് മുംബൈയിലേക്ക് 249 റിയാലാണ് നിരക്ക്. ഹായിലില്‍ നിന്ന് കൊച്ചിയിലേക്ക് 329 റിയാല്‍, ദില്ലി (299), ഹൈദരാബാദ് (299), മുംബൈ (399) എന്നിങ്ങനെയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

നേരത്തെ സൗദി എയര്‍ലൈന്‍സ് 50 ശതമാനവും ഇത്തിഹാദ് എയര്‍വെയ്‌സ് 70 ശതമാനം വരെയും നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് ഉയര്‍ന്ന നിരക്ക് തുടരുകയാണ്. ജിസിസി രാജ്യങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നതോടെ അവധി കഴിഞ്ഞു മടങ്ങി വരുന്നവര്‍ സാധരണ ടിക്കറ്റ് നിരക്കിന്റെ ഇരട്ടിയിലധികം നല്‍കിയാണ് ടിക്കറ്റ് എടുക്കുന്നത്.

 

Leave a Reply