ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ്സ പ്രവേശനോത്സവം

റിയാദ്: ഒന്നര പതിറ്റാണ്ടിലേറെ മദവിദ്യാഭ്യാസ രംഗത്ത് റിയാദ് അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ്സ പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം ശ്രദ്ധേയമായി. മദ്രസ്സ ഹാളില്‍ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് മുജീബ് എടവണ്ണ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഹനീഫ മാസ്റ്റര്‍, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി, അസീസിയ യുണിറ്റ് സെക്രട്ടറി മാസിന്‍, മദ്രസ കണ്‍വീനര്‍ സാജിദ് കൊച്ചി, പിടിഎ അംഗങ്ങളായ ഡോ. ഇക്ബാല്‍, നൗഷിദ്, വലീദ് ഖാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദു റസാഖ് മൂത്തേടം, യുസുഫ് പറമ്പയം, ഫഹ്‌നാസ്,റഷീദ് വടക്കന്‍,മദ്രസ്സ അധ്യാപികമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മദ്രസ്സ ബോര്‍ഡ്‌ന്റെ സിലബസ് അനുസരിച് നടക്കുന്ന മദ്രസ്സയില്‍ യുകെജി മുതല്‍ ഏഴാം തരം വരെയുള്ള ക്ലാസുകളാണ് നടക്കുന്നത്. രക്ഷിതാക്കള്‍ക്കും മുതിര്‍ന്ന കുട്ടികള്‍ക്കുമായി പ്രത്യേകം ക്ലാസുകളും കോഴ്‌സുകളും നടക്കുന്നുണ്ട്.

മികച്ച പഠനാന്തരീക്ഷത്തില്‍ നടക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയില്‍ പ്രഗത്ഭ അധ്യാപകരുടെ ശിക്ഷണവും പെണ്‍കുട്ടികള്‍ക്ക് അധ്യാപികമാരുടെ മേല്‍നോട്ടവും മദ്രസയുടെ പ്രത്യേകതയാണ്. അഡ്മിഷന് 0508859571, 0533910652, 0540958675 നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Leave a Reply