റിയാദ്: സാമൂഹിക ഇടപെടലുകളും സംഘടനാ പ്രവര്‍ത്തനങ്ങളും സര്‍ഗാത്മകമായി നിര്‍വഹിക്കുന്നതിന് സംഘടിപ്പിച്ച ശില്പശാല ശ്രദ്ധേയമായി. കേളി കലാ സാംസ്‌കാരിക വേദി, കുടുംബവേദി പ്രവര്‍ത്തകര്‍ക്കാണ് ശില്പശാല സംഘടിപ്പിച്ചത്. സംഘടനാ പ്രവര്‍ത്തനം, വിവിധ മേഖലകളിലെ ഇടപെടല്‍, വ്യക്തിത്വ വികസനം, സാമ്പത്തിക അച്ചടക്കം, മാധ്യമ രംഗത്തെ ഇടപെടല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു.
കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വ്യക്തിത്വവികാസം മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ എന്ന വിഷയം രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന്‍ അവതരിപ്പിച്ചു. സുരേന്ദ്രന്‍ കൂട്ടായി (സംഘാടനം), ഗീവര്‍ഗ്ഗീസ് ഇടിചാണ്ടി (പ്രവാസികളുടെ സാമൂഹിക സാമ്പത്തിക ഇടപെടല്‍), രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് (തീരുമാനങ്ങളുടെ പ്രായോഗികതയും ഭൂതകാല പശ്ചാത്തലവും), ഷമീര്‍ കുന്നുമ്മല്‍ (മാധ്യമങ്ങളിലേക്കുള്ള സംഘടനാ വാര്‍ത്താ രൂപീകരണം), സെബിന്‍ ഇഖ്ബാല്‍ (മാറ്റങ്ങളും പുത്തന്‍ ആശയങ്ങളും), സുരേഷ് കണ്ണപുരവും (സംഘടനാ നടപടി ക്രമങ്ങള്‍ നടക്കുന്നതും നടക്കേണ്ടതും) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ചര്‍ച്ചകള്‍ക്ക് വിഷയാവതാരകരും പൊതു കാര്യങ്ങള്‍ക്ക് കെപിഎം സാദിക്കും മറുപടി പറഞ്ഞു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.