സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 നിയമ ലംഘകര്‍ കസ്റ്റഡിയില്‍

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോുനകളില്‍ ഒരാഴ്ചയ്ക്കിടെ 15,351 നിയമ ലംഘകര്‍ നിടിയിലായി. ആഗസ്റ്റ് 24 മുതല്‍ 30 വരെ നടന്ന റെയ്ഡിലാണ് വിദേശ നിയമ ലംഘകര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

9,124 താമസ നിയമ ലംഘകരും 4,284 അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 1,943 തൊഴില്‍, നിയമ ലംഘകരും പിടിയിലായി. രാജ്യത്തേക്ക് അതിര്‍ത്തിവഴി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 579 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 257 പേരും പിടിയിലായി.

41,048 നിയമലംഘകര്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്, ഇതില്‍ 33,968 പുരുഷന്മാരും 7,080 സ്ത്രീകളുമാണ്. ഇവരില്‍ 35,175 നിയമലംഘകരുടെ യാത്രാരേഖകള്‍ തയ്യാറായി വരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply