Sauditimesonline

watches

ലഹരിക്കെതിരെ സൗദിയില്‍ വ്യാപക റെയ്ഡ്

റിയാദ്: ലഹരിക്കെതിരെ സൗദി അറേബ്യയില്‍ തുടരുന്ന റെയ്ഡില്‍ നിരവധി പേര്‍ പിടിയിലായി. ലഹരിമരുന്നുകളുടെ ഇറക്കുമതിയും വ്യാപനവും തടയാനായി ശക്തമായ പരിശോധനയണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നത്. പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ സ്വദേശികളും വിദേശികളും ഉള്‍ടെുമെന്ന് അധികൃതര്‍അറിയിച്ചു. പിടിയിലാകുന്നവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും

അതിര്‍ത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമത്തിനിടെ അസീര്‍ ദഹ്‌റാന്‍ അല്‍ ജനൂബില്‍ നാല് പേര്‍ കസ്റ്റഡിയിലായി. ഇവരില്‍ നിന്ന് 37 കിലോ ഹാഷിഷ് പിടിച്ചെടുത്തു. ദമ്മാമില്‍ മെത്തഫെറ്റാമൈന്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഈജിപ്ഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്തു. അല്‍ ജൗഫില്‍ സക്കാക്കയിലെ കൃഷിയടത്തില്‍ ഒളുപ്പിച്ച ഒരു ലക്ഷം ലഹരിഗുളികകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡയറകടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സായുധരായ മൂന്ന് സ്വദേശികളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top