Sauditimesonline

watches

കണ്ണൂരില്‍ ‘കിയ’ അവാര്‍ഡ് വിതരണo

റിയാദ്: കണ്ണൂര്‍ ജില്ലയിലെ കേളി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. 2022-23 വിദ്യാഭ്യാസ വര്‍ഷത്തില്‍ മികച്ച വിജയം നേടിയ റിയാദ് കേളി കലാസാംസ്‌കാരിക വേദി, കുടുംബവേദി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്തത്.

കണ്ണൂര്‍ എന്‍.ജി.ഒ ഹാളില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലയില്‍ നിന്നു 25 കുട്ടികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടര്‍പഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് ‘കേളി എജ്യൂക്കേഷണല്‍ ഇന്‍സ്പരേഷന്‍ അവാര്‍ഡ് (കിയ)’ ഏര്‍പ്പെടുത്തിയത്. മൊമെന്റോയും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്‌കാരം.

കേളി കേന്ദ്ര രക്ഷാധികാരി അംഗമായിരുന്ന സജീവന്‍ ചൊവ്വ അധ്യക്ഷത വഹിച്ചു. സിപിഐഎം കണ്ണൂര്‍ ഏരിയ സെക്രട്ടറി കെ.പി സുധാകരന്‍, പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗങ്ങളായ ടി പി നാരായണന്‍, പി.പത്മനാഭന്‍, കേളി രക്ഷാധികാരി സമിതി അംഗങ്ങളായിരുന്ന കെ.പി വത്സന്‍, കുഞ്ഞിരാമന്‍ മയ്യില്‍, സുധാകരന്‍ കല്യാശേരി, വി പി രാജീവന്‍, റോദ ഏരിയ കമ്മറ്റി അംഗം ഷാജി കെ കെ, കേളി അംഗങ്ങളായിരുന്ന ജയരാജന്‍ ആരത്തില്‍, ബാബു, മുരളി കണിയാരത്ത് എന്നിവര്‍ പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മറ്റി മുന്‍ അംഗം ശ്രീകാന്ത് ചേനോളി നന്ദി പറഞ്ഞു.

പത്താം ക്ലാസ് വിഭാഗത്തില്‍ 129, പ്ലസ് ടു വിഭാഗത്തില്‍ 99 എന്നിങ്ങനെ 228 കുട്ടികള്‍ക്കാണ് ഈ അധ്യയനവര്‍ഷം പുരസ്‌കാരത്തിന് അര്‍ഹരായത്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top