റിയാദ്: ഓഐസിസി മുസാഹ്മിയ യൂണിറ്റ് അംഗത്വം വിതരണം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പന്‍ വനിതാ അംഗം അനുശ്രീക്ക് അംഗത്വ കാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അംഗങ്ങള്‍ക്കു ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചു.
പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാന്‍ഞ്ചിറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയന്‍ മാവിള അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ബാലു കുട്ടന്‍, അമീര്‍ പട്ടണത്ത്, അബ്ദുല്‍ സലീം ആര്‍ത്തിയില്‍, കരീം കോഴിക്കോട്, ഷഫീഖ് പുരക്കുന്നില്‍, കെഎംസിസി നേതാക്കളായ ഇബ്രാഹിം വാഴമ്പുറം, കെ കെ സുബൈര്‍ ചുഴലി എന്നിവര്‍ പ്രസംഗിച്ചു.
പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഓര്‍മ്മ പുഷ്പങ്ങള്‍ അര്‍പ്പിച്ചു ഓഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട് ‘ഓര്‍മ്മയിലെ ഉമ്മന്‍ചാണ്ടി’ അനുസ്മരണ പ്രഭാഷണം നടത്തി.
ബിജു ചാവര്‍കോട്, ഷംനാദ് പുനലൂര്‍, ഷാനവാസ് അഞ്ചല്‍, ശ്യാംകുമാര്‍ അഞ്ചല്‍, അജീഷ് മുത്താന, നൗഷാദ് പുനലൂര്‍, ഷമീര്‍ പുനലൂര്‍, ശശി മാവിള, റിയാസ് കോവളം, ബിജീഷ് അയലറ, മുകേഷ് കൊട്ടിയം, ശശീന്ദ്ര ലാല്‍, മോഹന്‍ദാസ് കടക്കാവൂര്‍, നിസാം പാരിപ്പള്ളി, നെസ്റ്റര്‍ പുളിച്ചിറ, പ്രതാപ് ജോണ്‍ ചാണ്ടി, സജിന്‍ കൊടുങ്ങല്ലൂര്‍, സലിം പള്ളിക്കല്‍, ശ്യാം ആറ്റിങ്ങല്‍, ഷഫീഖ് പുനലൂര്‍, സതീശന്‍, ശ്രീജേഷ്, രമ്യ കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റഹീം കൊല്ലം സ്വാഗതവും പ്രകാശ് വയല നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.