‘പുതുവെള്ളൈ മഴൈ’ പോസ്റ്റര്‍ പ്രകാശനവും റിഹേഴ്‌സല്‍ ക്യാമ്പ് ഉത്ഘാടനവും നടന്നു.

റിയാദ്: ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ആറാമത് വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന ‘പുതുവെള്ളൈ മഴൈ’ സംഗീത നിശയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. റിഹേഴ്‌സല്‍ ക്യാമ്പ് ഉദ്ഘാടം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങലൂര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ബാബുരാജ് കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു.

നാദിര്‍ഷ റഹ്മാന്‍, സംഗീത അധ്യാപകന്‍ ജോസ് ആന്റണി, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, ജോയിന്റ് സെക്രട്ടറി ശ്യാം സുന്ദര്‍, പ്രോഗ്രാം കോര്‍ഡിനേറ്റേര്‍ മാത്യു ജേക്കബ്, മീഡിയ കോര്‍ഡിനേറ്റര്‍ ശരത് ജോഷി, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ബിനീഷ്, റിംല ഗായകരായ കീര്‍ത്തി രാജന്‍, വിനോദ് വെണ്മണി, അശോകന്‍, ശിവദ രാജന്‍, ശ്രീഗൗരി, വൈഷ്ണവ്, ഹരിത, റിംല മ്യൂസിഷ്യന്‍സ്മാരായ ഇബ്രാഹിം, റോഷന്‍, സന്തോഷ്, ജേക്കബ് (ജെ ജെ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ സ്വാഗതവും ട്രഷറര്‍ രാജന്‍ മാത്തൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply