Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍ ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ മതേതരത്വം കാത്തുസൂക്ഷിക്കണം

റിയാദ്: ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗത്വ വിതരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടത്തി. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ ഒഐസിസി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു.

ജില്ലാ കമ്മറ്റി പ്രസിഡന്റ് സജീര്‍ പൂന്തുറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വിന്‍സന്റ് കെ ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി. മതേതരത്വം കാത്തുസൂക്ഷിച്ചു സമാധാനപൂര്‍ണ്ണമായ ജീവിത സാഹചര്യത്തിലേക്ക് ഇന്ത്യയെ തിരികെകൊണ്ടു വരുന്നതിനു ഒരുമനസ്സോടെ പ്രവര്‍ത്തിക്കാന്‍ സജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ പൊതുയോഗം ഉദ്ഘാടനം ചെയ്തു. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗ്ഗീയ ചേരിതിരിവിലൂടെ പാവപെട്ട ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. മനുഷ്യത്വ രഹിതമായ നിയമങ്ങള്‍ നടപ്പിലാക്കിയും രാജ്യത്തിന്റെ നിലനില്പിനുതന്നെയ ഭീഷണിയായി മാറുന്നെും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ അംഗങ്ങള്‍ക്കുള്ള ഒഐസിസി മെമ്പര്‍ഷിപ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി നിഷാദ് ആലങ്കോട് ഷാജാഹന്‍ കല്ലമ്പലത്തിനു നല്‍കി നിര്‍വഹിച്ചു.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ യഹിയ കൊടുങ്ങല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എല്‍ കെ അജിത്ത്, നാസര്‍ കല്ലറ, റഫീഖ് വെമ്പായം, അന്‍സര്‍ വര്‍ക്കല, ഷഹനാസ്, സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം, സിദ്ദിഖ് കല്ലൂപ്പറമ്പന്‍, അമീര്‍ പട്ടണത്ത്, ബാലുക്കുട്ടന്‍, കരിം കൊടുവള്ളി, സക്കീര്‍ പത്തറ എന്നിവര്‍ പ്രസംഗിച്ചു. അന്‍സര്‍ അബ്ദുള്‍ സത്താര്‍ സ്വാഗതവും, ട്രഷറര്‍ റാസി കോരാണി നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top