റിയാദ്: പുതുപ്പള്ളിയെ വികസനപാതയിലേക്കെത്തിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനെ വിജയിപ്പിക്കണമെന്ന് റിയാദ് നവോദയ പുതുപ്പള്ളിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 53 വര്‍ഷം വികസനം എന്തെന്ന് അറിയാത്ത പുതുപ്പള്ളിക്ക് ഇനിയെങ്കിലും മാറ്റം അനിവാര്യമാണ്. കേരള സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ക്ഷേമോന്മുഖമായ വികസന പരിപാടികള്‍ക്കുള്ള പിന്തുണകൂടിയാവും പുതുപ്പള്ളി വിജയം.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവുമായിവരുന്ന ബി ജെ പിക്ക് കേരള മണ്ണിലിടമില്ലെന്ന സന്ദേശംകൂടി നല്‍കാന്‍ ഉപതെരഞ്ഞെടുപ്പ് പാഠമാകണം. രാഷ്ട്രീയ പ്രവര്‍ത്തന പോരാട്ടങ്ങളുടെ പരിചയസമ്പത്തുമായി ജനങ്ങള്‍ക്കിടയില്‍നിന്നുവന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിതന്നെയാണ് പുതുപ്പള്ളിയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ വ്യക്തി. പ്രവാസികള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ പ്രവാസികളുടെ സ്വന്തം സര്‍ക്കാറിനെ പിന്തുണക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്ത് കരുത്തുനല്‍കാന്‍ പുതുപ്പള്ളിയിലെ ഓരോ വോട്ടര്‍മാരും തയ്യാറാകണമെന്ന് റിയാദ് നവോദയ കേന്ദ്ര കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.