റിയാദ്: കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിനു മുമ്പ് വിമാന സര്‍വീസ് നടത്തുന്നത് കൂടുതല്‍ വൈറസ് വ്യാപനത്തിന് ഇടവരുത്തുമെന്ന് ആരോഗ്യ വിദഗ്ദര്‍. രോഗ ലക്ഷണമില്ലാത്ത വൈറസ് വാഹികളായവരെ വിമാനയാത്രയില്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇതു ഗുരുതരമായ പ്രത്യാഘാതത്തിനു ഇടവരുത്തുമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. വളരെ വേഗം പടര്‍ന്നു പിടിക്കാന്‍ ശേഷയുളള വൈറസാണ് കൊവിഡ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാന യാത്ര സുരക്ഷിതമല്ല. ലോക് ഡൗണ്‍ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന മുറവിളിക്കു പിന്നില്‍ വ്യോമ ഗതാഗത വ്യവസായ മേഖലയിലുളളവര്‍ ഉണ്ടോ എന്ന് സംശയിക്കണം. ഇവരാണ് ഗള്‍ഫ് നാടുകളില്‍ അനാവശ്യ ഭീതി സൃഷടിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസ് നടത്തുന്നത് കേരളം സ്വീകരിച്ച കരുതല്‍ നടപടികളെ തകിടം മിറക്കും. മാത്രമല്ല സാമൂഹിക വ്യാപനത്തിനുവരെ സാധ്യതയുണ്ടെന്ന് സൗദി നാഷണല്‍ ഗാര്‍ഡിന് കീഴിലുളള കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ പൊതുജനാരോഗ്യ വിദഗ്ദന്‍ ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു.
അതിനിടെ സൗദി ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മെയ് ആദ്യം ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്താന്‍ ചില ട്രാവല്‍ ഏജന്‍സികള്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങളില്‍തന്നെ സുരക്ഷിതരായി കഴിയുന്നതാണ് ഉത്തമമെന്നും ഡോ അബ്ദുല്‍ അസീസ് പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






