നനഞ്ഞ് കുതിര്‍ന്ന് റിയാദ്: മഴ തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

റിയാദ്: നനഞ്ഞ് കുതിര്‍ന്ന് റിയാദ് നഗരം. ശീത കാറ്റിന്റെ അകമ്പടിയോടെ വൈകുന്നേരത്തോടെ നഗരത്തിന്റെ പല ഭാഗത്തും ചാറ്റല്‍ മഴ ആരംഭിച്ചു. ബത്ഹയിലും പരിസര പ്രദേശങ്ങളിലും വൈകീട്ട് 8 മണിയോടെ ആരംഭിച്ച മഴ ചിലയിടങ്ങളില്‍ ശക്തിപ്രാപിച്ചു. ബത്ഹ യിലെ പല റോഡുകളും ടാര്‍ ചെയ്യുന്നതിനും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനും പെിളിച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ പെിയ്തുവെളളം നിറഞ്ഞതോടെ കാല്‍നട യാത്രക്കാര്‍ക്കു ദുഷ്‌കരമായി. VIDEO https://youtube.com/shorts/a3mB-bgkuNI 

അതേസമയം, വരുന്ന രണ്ടു ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിനെതുടര്‍ന്ന് റിയാദ് പ്രവിശ്യയില്‍ മാര്‍ച്ച് 24ന് സ്‌കൂളുകള്‍ക്ക് അവധി ആയിരുക്കുമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. മദ്‌റസതീ, റൗദതീ ആപ്പുകള്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

റിയാദ് കിംഗ് ഖാലിദ് വിലാമനത്താവളത്തിലും മഴ പെയ്തു. ഇതേ തുടര്‍ന്ന് ചില വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. എന്നാല്‍ റോഡ് ഗതാഗതത്തെ പലയിടങ്ങളിലും സാരമായി ബാധിച്ചു. നിരവധി ചെറു അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മജ്മ, താദിഖ്, മറാത്ത്, അല്‍ഗാത്ത്, സുല്‍ഫി, ശഖ്‌റാ, റുമാ, ഹുറൈമലാ, ദര്‍ഇയ, ദുര്‍മ, മുസാഹ്മിയ, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

Leave a Reply