റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,223 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,522 ആയി ഉയര്‍ന്നു. മൂന്ന് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 139 ആയി. മക്ക 272, ജിദ്ദ 117, റിയാദ് 267, മദീന 217, ഖോബാര്‍ 1, ദമ്മാം51, ഹുഫൂഫ് 17, തായിഫ് 10, ബഖീഖ് 17, ജുബൈല്‍ 19, അബു അരീശ് 10, വാദി അല്‍ ദവാസിര്‍ 2 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പോസറ്റീവ് കേസുകളുടെ എണ്ണം. വീടുകളിലും ലേബര്‍ ക്യാമ്പുകളിലും കയറിയുള്ള പരിശോധന തുടരുന്നുണ്ട്. അതിനിടെ കര്‍ഫ്യൂ ഇളവ് അനുവദിച്ചതോടെ രാവിലെ മുതല്‍ തന്നെ റോഡുകളില്‍ വാഹനങ്ങളുടെ നിര കാണാമായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്ക് അനുഭവപ്പെട്ടു. അതേസമയം, ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം ആവശ്യമാണെന്നും അധികൃതര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.