Sauditimesonline

watches

കേരളത്തിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തയ്യാര്‍ www.registernorkaroots.org/

റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://www.registernorkaroots.org/ എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന് തിരക്ക് കൂട്ടിയാല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാകാന്‍ സാധ്യതയുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കല്ല മുന്‍ഗണന. വിസിറ്റിംഗ് വിസയില്‍ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി വിസാ കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികള്‍, ജയില്‍മോചിതരായവര്‍, മറ്റുളളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിക്കുന്നവരെ കണ്ടെത്തി അവരെയാണ് ആദ്യം യാത്രക്ക് സൗകര്യം ഒരുക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍, വിമാന യാത്രക്കുളള പശ്ചാത്തല സൗകര്യം എന്നിവ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ നടപടി സഹായിക്കും.

കേരത്തില്‍ മെയ് 3ന് ഇന്ത്യയില്‍ ലോക് ഡൗണ്‍ ഭാഗികമായി പിന്‍ വലിച്ചാല്‍ തെരഞ്ഞെടുക്കുന്ന വിമാനത്താവളങ്ങളിലേക്ക് അന്താരാഷ് വിമാന സര്‍വീസിന് അനുമതി നല്‍കാനാണ് സാധ്യത. വിമാന യാത്രക്ക് അനുമതി നല്‍കിയാല്‍ ഉടന്‍ മലയാളികളെ കേരളത്തിലെത്തിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് മുന്നോടിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍.

ക്വാറന്റയിന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നതെന്ന് നോര്‍ക്ക റൂട്‌സ് വ്യക്തമാക്കി. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്‌ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷന്‍ വൈകാതെ ആരംഭിക്കുമെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top