Sauditimesonline

watches

കാര്‍ പാര്‍ക്കിഗ് സൗകര്യം ഒരുക്കി റിയാദ് നഗരസഭ

റിയാദ്: നഗരത്തെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് 10 പ്രദേശങ്ങളില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി നഗരസഭ. അനധികൃത പാര്‍ക്കിംസ് സൃഷ്ടിക്കുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് പുതിയ പാര്‍ക്കിംഗ് സൗകര്യം പ്രയോജനപ്പെടുമെന്നും നഗരസഭ അറിയിച്ചു.

റിയാദ് നഗരത്തില്‍ ഗതാഗത രംഗത്ത് സ്മാര്‍ട് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനാണ് മൂന്ന് മേഖലകളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. മുറൂജ്, അല്‍ വുറൂദ്, കിംഗ് ഫഹദ് സ്ട്രീറ്റ്, സുലൈമാനിയ, ഒലയ്യ, തഹ്‌ലിയ എന്നിവിടങ്ങളിലാണ് ഒന്നാം വിഭാഗത്തില്‍ പാര്‍ക്കിംഗിന് സൗകര്യം ഒരുക്കിയിട്ടുളളത്.

റഹ്മാനിയ റോഡ്, ഒലയ്യ റോഡ്, മഅ്ദര്‍ റോഡ്, എന്നിവ രണ്ടാം വിഭാഗത്തിലും ബത്ഹ അല്‍ അമല്‍, മുറബ്ബ, അല്‍ നമൂദജിയ, നസ്‌രിയ എന്നീ പ്രദേശങ്ങളാണ് മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. നഗരത്തില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കും. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗം കൂടിയാണ് പുതുതായി ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സൗകര്യം.

അതിനി,ൈ സ്വകാര്യ മേഖലയിലേത് ഉള്‍പ്പെടെ സൗദിയില്‍ പാര്‍ക്കിംഗ് ഫീസ് ഏകീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top