Sauditimesonline

watches

കുതിച്ചുകയറി ജപ്പാന്‍ കുതിര; നേടിയത് രണ്ട് കോടി ഡോളര്‍

റിയാദ്: കുതിച്ചു കയറിയ ജപ്പാന്‍ കുതിര നേടിയത് രണ്ട് കോടി ഡോളര്‍ സമ്മാനം. സൗദി കപ്പ് നാലാമത് കുതിരയോട്ട മത്സരത്തിലാണ് ജപ്പാന്‍ കുതിര ജേതാവായത്. കുതിരയുടെ ഉടമക്കും പരിശീലകനും രണ്ട് കോടി ഡോളര്‍ കാഷ് പ്രൈസ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മാനിച്ചു.

ലോകത്ത് ഏറ്റവും ഉയര്‍ന്ന കാഷ് പ്രൈസ് സമ്മാനിക്കുന്ന കുതിരയോട്ടമാണ് സൗദി കപ്പ് മത്സരം. ജപ്പാനിലെ ഹിറു റേസ് കമ്പനി ചെയര്‍മാന്‍ നവകി യോ നയാമയുടെ ഉടമസ്ഥതലയിലുളള പന്തലസ്സ എന്ന കുതിരായാണ് മത്സരത്തില്‍ ജേതാവായത്. വാശിയേറിയ മത്സരത്തില്‍ 1800 മീറ്റര്‍ ദൂരം ഒരു മിനുറ്റ് 50 സെക്കന്റില്‍ പന്തലസ്സ ഫിനിഷ് ചെയ്തു. യഹാഗി ആണ് കുതിരയുടെ പരിശീലകന്‍. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാല്‍ ഇരുവര്‍ക്കും ഉപഹാരം സമ്മാനിച്ചു.

16 രാജ്യങ്ങളില്‍ നിന്നായി 246 കുതരികള്‍ 16 റൗണ്ട് മത്സരങ്ങളില്‍ പങ്കെടുത്തു. നാലു ദിവസം നീണ്ടുനിന്ന മത്സരത്തില്‍ ആകെ മൂന്നര കോടി ഡോളര്‍ സമ്മാനം വിതരണം ചെയ്തു.

മന്ത്രി പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ്, റിയാദ് ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി പ്രിന്‍സ് അബ്ദുല്ല ബിന്‍ ബന്ദര്‍, കായിക വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് അല്‍ തുര്‍ക്കി, ഇക്വിസ്ട്രിയന്‍ അതോറിറ്റി ചെയര്‍മാന്‍ പ്രിന്‍സ് ബന്ദര്‍ ബിന്‍ ഖാലിദ് എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top