
റിയാദ്: വോളിബോള്‍ പരിശശലനത്തിന് നൂതന പദ്ധതികളുമായി സ്റ്റാഴ്‌സ് വോളിബോള്‍ ക്ലബ്. പതിറ്റാണ്ടുകളായി റിയാദില്‍ വോളിബോള്‍ ടൂര്‍ണമെന്റ്റുകള്‍ സംഘടിപ്പിക്കുകയും നിരവധി പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും ചെയ്ത കോച്ചുമാരുടെ നേതൃത്വത്തിലാണ് സറ്റാഴ്‌സ് ക്ലബ് പരിശീലന പരിപാടി.

സുലൈമാനിയ റിയാദ് ഇന്റെര്‍നേഷനല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ വെള്ളി വൈകുന്നേരം 5 മുതല്‍ 7 വരെയാണ് പരിശീലനം. പത്ത് വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കും. ഷിബു ബെന്‍, ക്രിസറ്റീന പമേല, റോക്‌സി, ലഹല്‍ഹ പെനളറ്റ എന്നിവരാണ് പരിശീലകര്‍.

സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സ്റ്റാഴ്‌സ് ക്ലബ് പുരുഷ, വനിതാ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. റിയാദിലെ പ്രമുഖ ക്ലബായ അല്‍ഹിലാല്‍ ഉള്‍പ്പെടെ നിരവധി ക്ലബുകളില്‍ സ്റ്റാഴ്‌സ് താരങ്ങള്‍ അവസരവും ലഭിച്ചിരുന്നു.

കായിക താരങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണ് സൗദി അറേബ്യ നല്‍കുന്നത്. ദേശീയ ഗെയിംസ് ഉള്‍പ്പെടെയുളള മത്സരങ്ങളില്‍ മലയാളികള്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു.

സൗദിയില്‍ സംഘടിപ്പിച്ച ബീച്ച് വോളിബോളില്‍ സറ്റാഴ്‌സിനെ പ്രതിനിധീകരിച്ച് രണ്ട് വനിതാ ടീമുകള്‍ പങ്കെടുക്കുകയും ബ്രോണ്‍സ് മെഡല്‍ നേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വോളിബോള്‍ പരിശീലനം വ്യാപിപ്പിക്കുന്നത്.

പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടണമെന്ന് (വാട്‌സ്ആപ് 0503491750, 0509936714, 0550442713) സറ്റാഴ്‌സ് ക്‌ളബ് അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.