Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

‘കപ്പ് വന്ന വഴി’; ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ഫിഫ വേള്‍ഡ് കപ്പ് ചരിത്രവും വര്‍ത്തമാനവും ഉള്‍പ്പെടുത്തി സൗദിടൈംസ് ഓണ്‍ലൈന്‍ നടത്തിയ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി നാലു ഘട്ടങ്ങളില്‍ നടന്ന മത്സരത്തില്‍ 100 ശതമാനം ശരിയുത്തരം നല്‍കിയ ആരിഫ് (0580491537) ഒന്നാം സ്ഥാനം നേടി. അഷ്‌റഫ് മുഹമ്മദത് കോയ (0509534496) രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം രണ്ടുപേര്‍ പങ്കിട്ടു. മുഹമ്മദ് മൂസ (0532731665), കുഞ്ഞു മുഹമ്മദ് (0539525771).

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ തയ്യാറാക്കി സൗദിടൈംസ് പ്രസിദ്ധീകരിച്ച ‘കപ്പ് വന്ന വഴി’ ലേഖന പരമ്പര അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് മത്സരം. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ), നെസ്‌റ്റോ ഹൈപ്പര്‍, സീടെക്താലിയ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം ഒരുക്കിയത്.

രണ്ട് ഘട്ടങ്ങളില്‍ 100 ശതമാനം വിജയം അഞ്ച് പേര്‍ നേടി. രാജീവ് സാഹിബ് (0533830871), സഹദ് അഹമദ് (8157919530), ബഷീര്‍ കെടി (0502071303), സഫിയ (9207373004), നൗഷാദ് റയമരത്തില്‍ (0548636240). 12 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ഒരു ഘട്ടത്തില്‍ മാത്രം പങ്കെടുത്ത് 100 ശതമാനം മാര്‍ക്ക് നേടിയത് 11 പേര്‍ക്ക് പ്രോത്സാഹന സമ്മാനം വിതരണം ചെയ്യും. തൗഫീഖ് റഹ്മാന്‍ (0500278761), ഷാഹിന്‍ അറക്കല്‍ (0501203729), ഷീബ മജീദ് (0504684936), സജാദ് സലാം (0507133399), മൊയ്തു (0561804259), നൗഷാദ് പിപി (0561215078), റാസക് (0567021365), അസ്‌കര്‍ ചിറുതപറമ്പന്‍ (0533251844), മുഹമ്മദ് അര്‍ഷദ് എന്‍ പി (0553211095), നൗഷാദ് ചക്കാല (0553951056), നൗഷാദ് റിയാദ് (0561215078).

ഒന്നാം ഘട്ടത്തില്‍ 2120 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ടാം ഘട്ടത്തില്‍ 1736, മൂന്നാം ഘട്ട 1961, നാലാം ഘട്ടം 1287 എന്നിങ്ങനെ 7,104 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top