Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ഡിവൈഎഫ്‌ഐ നേതാവ് വസീഫിന് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും മുക്കം നിവാസിയുമായ വി വസീഫിന് മുക്കം കൂട്ടായ്മ ‘മാസ് റിയാദ്’ സ്വീകരണം നല്‍കി. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഷാജു കെ.സി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അശ്‌റഫ് മേച്ചേരി, ജബ്ബാര്‍ കക്കാട്, സുഹാസ് ചേപ്പാലി, ഷമീം എന്‍.കെ, യൂസഫ് കൊടിയത്തൂര്‍, മുഹമ്മദ് കൊല്ലളത്തില്‍, ഹര്‍ഷാദ് എം.ടി എന്നിവര്‍ സംസാരിച്ചു. വസീഫിനെ പ്രസിഡന്റ് യതി മുഹമ്മദ് പൊന്നാട അണിഞ്ഞ് ആദരിച്ചു. മാസ് ഒരുക്കിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

അബ്ദുല്‍ സലാം പേക്കാടന്‍ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി അഫീഫ് കക്കാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ എ.കെ നന്ദിയും പറഞ്ഞു. സഫറുള്ള സി.ടി,അലി പേക്കാടന്‍, സാദിഖ് സി.കെ, ഹാറൂണ്‍ കാരക്കുറ്റി, സത്താര്‍ കാവില്‍, അബ്ദുല്‍ നാസര്‍ പുത്തന്‍, ഷമീല്‍ കക്കാട്,അയ്യൂബ് ഖാന്‍, മഹബൂബ്,ഷിംജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top