
റിയാദ്: കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ച അടൂര്‍ നിയോജക മണ്ഡലം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന അഡ്വ. എസ് ബിനുവിന്റെ കുടുംബത്തിന് പത്തനംതിട്ട ജില്ല റിയാദ് ഒഐസിസി കമ്മിറ്റി സമാഹരിച്ച ധന സഹായം കൈമാറി.

ജില്ല കമ്മിറ്റിയുടെ സീനിയര്‍ നേതാവും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി നിര്‍വ്വാഹ സമിതി അംഗവുമായ മുഹമ്മദ് ഖാനില്‍ നിന്നു ഒഐസിസി പത്തനംതിട്ട ജില്ല റിയാദ് പ്രസിഡന്റ് ബാബുകുട്ടി ഏറ്റുവാങ്ങി. തുക നാട്ടിലെത്തി കുടുംബത്തിന് കൈമാറുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ ഒഐസിസി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, യഹിയ കൊടുങ്ങല്ലൂര്‍, സക്കീര്‍ ധാനത്ത്, അയ്യൂബ് ഖാന്‍, വഹീദ് വാഴക്കാട് എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





