Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

എറണാകുളം കെഎംസിസി സൗഹൃദ സംഗമം

ജിദ്ദ: കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം വേറിട്ട അനുഭവമായി. മാനവിക മൂല്യങ്ങള്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുന്നതില്‍ സൗഹൃദങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിംലീഗ് സൃഷ്ടിച്ചിട്ടുള്ള സ്‌നേഹവും സഹവര്‍ത്തിത്വവും മാതൃകാപരമാണെന്നും പ്രവാസലോകത്ത് കെഎംസിസിക്കു ഇക്കാര്യത്തില്‍ ഏറെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് സംഗമത്തെ അഭിവാദ്യം ചെയ്തവര്‍ അഭിപ്രായപ്പെട്ടു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ വെള്ളിമാടുകുന്ന്, ഇസ്മായില്‍ മുണ്ടക്കുളം, സി.കെ റസാഖ് മാസ്റ്റര്‍, നസീര്‍ വാവക്കുഞ്ഞ്, ശിഹാബ് താമരക്കുളം, നാസര്‍ എടവനക്കാട്, നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, അനസ് അരിമ്പ്രശ്ശേരി, അബ്ദുല്‍ കരീം മൗലവി തേന്‍കോട്, ഷബീറലി പല്ലാരിമംഗലം, സുബൈര്‍ മുട്ടം, ശിഹാബ് മുവാറ്റുപ്പുഴ, ഹിജാസ് പെരുമ്പാവൂര്‍, റസാഖ് കാഞ്ഞിരപ്പിള്ളി, നൗഷാദ് പാനൂര്‍ തൃക്കുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

‘പ്രവാസികള്‍ അറിയേണ്ട നോര്‍ക്ക പ്രവാസി ക്ഷേമനിധി’ എന്ന വിഷയം അബ്ദുല്‍ കരീം കൂട്ടിലങ്ങാടിയും ‘പ്രവാസികളുടെ ധന്യമായ ജീവിതം’ എന്ന വിഷയം സുലൈമാന്‍ അഹ്‌സനിയും അവതരിപ്പിച്ചു.

കുട്ടികളുടെ ചിത്രരചനാ മത്സരം, മെഹന്ദി മത്സരം, ഒപ്പന, സംഗീത വിരുന്ന് എന്നിവയും അരങ്ങേറി. അഷ്‌റഫ് മൗലവി കുറഞ്ഞിലക്കാട്, റഷീദ് ആലുവ, ഡോ. ബിന്‍യാം, മുഹമ്മദ് അറക്കല്‍, അബ്ദുല്‍ ബാസിത്ത്, സിയാദ് ചെളിക്കണ്ടത്തില്‍, ഷിയാസ് കവലയില്‍, ഇര്‍ഷാദ് ചാത്തനാട്ട്, മുഹമ്മദ് ഷാ തേന്‍ങ്കോട്, ആഷിഖ് സുലൈമാന്‍, നൈസാം സാംബ്രിക്കല്‍, ഹംസ അറക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജന. സെക്രട്ടറി ജാബിര്‍ മടിയൂര്‍ സ്വാഗതവും ട്രഷറര്‍ ഷാഫി ചൊവ്വര നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top