
റിയാദ്: ഓണ്‍ലൈന്‍ വ്യാപാര മേഖല ശക്തമായി നിരീക്ഷിക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തും. ഇത്തരക്കാര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘകഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മാത്രമല്ല കുറ്റകൃത്യവും ശിക്ഷയും അവരുടെ ചെലവില്‍ പരസ്യം ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശികളായ പ്രതികളെ ശിക്ഷാകാലയളവിന് ശേഷം നാടുകടത്തും.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഹാനികരമായ ഉല്‍പന്നങ്ങളുടെ വില്‍പന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്ത് ലൈസന്‍സുളള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. 2018 ല്‍ 24,000 ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ ‘മഅറൂഫ്’ വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ് ബോധ്യമായാല്‍ ടോള്‍ ഫ്രീ നമ്പറായ 1900 വഴിയോ ബലാഗ് തിജാരി സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേനയോ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






