വെനീസ് സൗഹൃദം പങ്കുവെച്ച് ‘ഇവ’ ഇഫ്താര്‍ സംഗമം

റിയാദ്: വെനീസിന്റെ രുചിക്കൂട്ടും സൗഹൃദത്തിന്റെ മധുരവും പങ്കുവെച്ച് ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ഇഫ്താര്‍ സംഗമം. മലസ് ചെറീസ് റെസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു.

സഫ മക്ക പോളിക്ലിനിക് സീനിയര്‍ ഫിസിഷ്യന്‍ ഡോ. മുഹമ്മദ് ലബ്ബ റമദാന്‍ സന്ദേശം നല്‍കി. ട്രഷറര്‍ നിസാര്‍ മുസ്തഫ, ഹാഷിം ചീയാംവെളി എന്നിവര്‍ പ്രസംഗിച്ചു. റിയാദ് അവന്യൂ മോള്‍ മാനേജര്‍ ലാലു വര്‍ക്കി, എ കെ എസ് ലോജിസ്റ്റിക് പ്രതിനിധി മുനീര്‍ അമാനുല്ല എന്നിവര്‍ അതിഥികളായിരുന്നു.

ബദര്‍ കാസിം, നിസാര്‍ കോലത്ത്, സുരേഷ് ആലപ്പുഴ, സിജു പീറ്റര്‍, ടി എന്‍ ആര്‍ നായര്‍, സെബാസ്റ്റ്യന്‍ ചാര്‍ളി, നിസാര്‍ അഹമ്മദ്, വി ജെ നസ്‌റുദ്ദീന്‍, ഷാജി പുന്നപ്ര, താഹിര്‍ കാക്കാഴം, രാജേഷ് ഗോപിനാഥ്, ജയരാജ്, ഫാരിസ് സൈഫ്, സുദര്‍ശന കുമാര്‍, ബിപിന്‍.പി.ടി, അബ്ദുല്‍ അസീസ്, ജലീല്‍ കാലുതറ, നൗമിതാ ബദര്‍, റീന സിജു, ആനന്ദം ആര്‍ നായര്‍, സീന നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആസിഫ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

Leave a Reply