കേളി കുടുംബസംഗമം; ലോഗോ പ്രകാശനം

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ സ്ഥിരതാമസമാക്കിയ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ പ്രഥമ സംസ്ഥാന കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സിപിഐ എം നിലമ്പുര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കേളി മുന്‍ രക്ഷാധികാരി സമിതി അംഗവുമായിരുന്ന ബിഎം റസാഖ് ലോഗോ പ്രകാശനം ചെയ്തു. കുടുംബസംഗമം സംഘാടക സമിതി ചെയര്‍മാന്‍ ഗോപിനാഥന്‍ വേങ്ങര അധ്യക്ഷത വഹിച്ചു.

ട്രഷറര്‍ റഷീദ് മേലേതില്‍, സിപിഐഎം നിലമ്പുര്‍ ലോക്കല്‍ സെക്രട്ടറി ഹരിദാസന്‍, ലോക്കല്‍ കമ്മിറ്റി അംഗം ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംഘാടക സമിതി അംഗങ്ങളും, കേളിയുടെ മുന്‍കാല പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. കണ്‍വീനര്‍ ഷൗക്കത്ത് നിലമ്പുര്‍ സ്വാഗതവും സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ ഉമ്മര്‍കുട്ടി കാളികാവ് നന്ദിയും പറഞ്ഞു.

കേളി അസീസിയ രക്ഷധികാരി സമിതി അംഗമായിരുന്ന റഫീക് അരിപ്രയുടെ മകള്‍ ഹനമോളാണ് ലോഗോ ഡിസൈന്‍ ചെയ്തത്. കേളിയുടെ അസീഡിയ ഏരിയ സമ്മേളന ലോഗോയും ഇന്റര്‍ കേളി സെവന്‍സ് ഫുട്ബാള്‍ 2023ന്റെ ലോഗോയും ഹനമോള്‍ തന്നെയായിരുന്നു ഡിസൈന്‍ ചെയ്തിരുന്നത്.

വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ സെപ്തംബര്‍ 17ന് നിലമ്പൂരില്‍ നടക്കുന്ന പരിപാടിയിയില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അവധിയില്‍ നാട്ടിലുള്ള കേളി അംഗങ്ങളും കേളി കുടുംബവേദിയിലെ അംഗങ്ങളും പങ്കെടുക്കും. രജിസ്‌ട്രേഷനു വേണ്ടി കണ്‍വീനര്‍ ഷൗക്കത്ത് നിലമ്പൂര്‍ +91 97444 02743, ചെയര്‍മാന്‍ ഗോപിനാഥന്‍ വേങ്ങര +91 98479 63316 ട്രഷറര്‍ റഷീദ് മേലേതില്‍ +91 6235 291 959 എന്നീ നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Leave a Reply