ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേളി അനുശോചിച്ചു

റിയാദ്: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേളി കലാസാംസ്‌കാരിക വേദിയും കേളി കുടുംബവേദിയും അനുശോചിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ്, മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 53 വര്‍ഷം പുതുപ്പള്ളി എംഎല്‍എ ആായിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന് രാഷ്ട്രീയ രംഗത്തും, ഭരണതലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കേളി സെക്രട്ടറിയേറ്റും, കുടുംബവേദി സെക്രട്ടറിയേറ്റും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 

Leave a Reply