ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ പിഎംഎഫ് അനുശോചനം

റിയാദ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ അനുശോചിച്ചു. കേരളത്തിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കുന്നതിന് അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. പൊതുഭരണം താഴെത്തട്ടിലേക്ക് എത്തിച്ചു ജനങ്ങള്‍ക്ക് അനവധി ആനുകൂല്യങ്ങള്‍ യഥാ സമയം എത്തിക്കാന്‍ അദ്ദേഹത്തിന്റെ ഭാരണ കാലത്ത് കഴിഞ്ഞു. പ്രവാസികളുടെ വിഷയങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നു പി എം എഫ് സൗദി നാഷണല്‍ കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.

Leave a Reply