റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫയര്‍ വിംഗ് ബത്ഹ ന്യൂ സഫമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ ‘പരിരക്ഷ 2022’ കിഡ്‌നി ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപിച്ചു. ലോക വൃക്കരോഗ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 18ന് ക്യാമ്പയിന്‍ ആരംഭിച്ചു. സമാപനത്തോടനുബന്ധിച്ച് ന്യൂ സഫമക്ക പോളിക്ലിനിക്കില്‍ നടന്ന സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറ്റിയമ്പത് പേരാണ് പങ്കെടുത്തത്. ക്യാമ്പ് ന്യൂ സഫമക്ക പോളിക്ലിനിക്ക് പ്രതിനിധികളായ വി എം അഷ്‌റഫ്. അഡ്വ അനീര്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.
കൊവിഡ് കാല പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫയര്‍ വിംഗുമായി സഹകരിച്ച് പ്രവര്‍ത്തിച്ച റിയാദിലെ വിവിധ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരം, വൃക്കരോഗം സംബന്ധിച്ചുള്ള ലഘുലേഖ വിതരണം, ലോക വൃക്ക രോഗ ദിനമായ മാര്‍ച്ച് 10 ന് ആരോഗ്യ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുള്ള ആരോഗ്യവിചാരം സിമ്പോസിയം, സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടന്നത്. തുടര്‍ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സയും ന്യൂ സഫ മക്ക പോളിക്ലിനിക്ക് നല്‍കുന്നുണ്ട്. വെല്‍ഫയര്‍ വിംഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലുള്ള ക്യാമ്പയിന്‍ നടത്തിയിരുന്നു.
പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്ന സാഹചര്യം കൂടിവരികയാണ്. ശരിയായ ഭക്ഷണക്രമവും ഉറക്കകുറവും രോഗ സാധ്യതകള്‍ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. മാനസിക പിരിമുറക്കം ഇല്ലാതാക്കാനും വ്യായാമം ശീലമാക്കാനും പ്രവാസികള്‍ പരിശ്രമിക്കണമെന്നും ക്യാമ്പില്‍ സംബന്ധിച്ച.ഡോ: അബ്ദുല്‍അസീസ്.ഡോ. ഷാനവാസ്, ഡോ.അഖീല്‍ ഹുസൈന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
വെല്‍ഫെയര്‍ വിംഗ് ആക്റ്റിീഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്,ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്,ഇസ്മായില്‍ പടിക്കല്‍,ഇസ്ഹാഖ് താനൂര്‍,നൗഫല്‍ തിരൂര്‍,ഷബീറലി വള്ളിക്കുന്ന്,ഹനീഫ മുതുവല്ലൂര്‍, ശിഹാബ് തങ്ങള്‍ വണ്ടൂര്‍,അബ്ദുല്‍ കരീം താനൂര്‍,ഫിറോസ് പള്ളിപ്പടി,ഫിറോസ് പൂക്കോട്ടൂര്‍ ,അബൂട്ടി തുവൂര്‍,ജുനൈദ് ഠഢ താനൂര്‍, ശാഫി മാസ്റ്റര്‍ തുവൂര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.