Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാര്‍ച്ച് 9 മുതല്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍, സ്വകാര്യ സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവഡ് ബാധിതര്‍ മുഴുവന്‍ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലാണുളളത്. ഇവിടെ നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അവശ്യ സേവനം ഉള്‍പ്പെ ൈഖത്തീഫിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. പൊതു സുരക്ഷാ വിഭാഗം, മുനിസിപ്പാലിറ്റി, പരിസ്ഥിതി വകുപ്പ്, ആരോഗ്യ കേന്ദ്രങ്ങള്‍, ഫാര്‍മസി, പെട്രോള്‍ സ്‌റ്റേഷന്‍, ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കൊവിഡ് പ്രതിരോധ ഉന്നത തല സമിതി യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. കനത്ത ജാഗ്രതാ നിര്‍ദേശമാണ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കിയിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top