
റിയാദ്: സാംസ്കാരിക പൈതൃകത്തിന്റെ പ്രൗഢി വിളിച്ചോതിക്കൊണ്ട് ദിരിയ്യ ഗേറ്റ് ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഈദ് ആഘോഷം അരങ്ങേറി. ചരിത്രപ്രസിദ്ധമായ അല്‍ തുറൈഫിലെ സല്‍വ പാലസ് കേന്ദ്രീകരിച്ച് നടന്ന ആഘോഷങ്ങളില്‍ സഊദിയുടെ ദേശീയ നൃത്തം ‘അര്‍ദ’ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. രാജ്യത്തിന്റെ സാംസ്കാരിക പെരുമയും ഐക്യവും ഭരണാധികാരികളുടെ കരുതലും വിളംബരം ചെയ്യുന്ന ഈരടികളാണ് അര്‍ദ നൃത്തച്ചുവടുകളില്‍ നിറഞ്ഞാടിയത്.

വിനോദത്തിനൊപ്പം അറിവിനും പ്രാധാന്യം നല്കിയ ആഘോഷത്തില്‍ കുട്ടികള്‍ക്കായി കഥപറച്ചില്‍ സെഷനുകളും സര്‍ഗ്ഗാത്മക രചനയില്‍ ശില്പശാലകളും ഒരുക്കിയിരുന്നു. രാജ്യത്തിന്റെ അഭിമാനമായ നജ്ദി പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയത്. ചരിത്രവും ആധുനികതയും ഒത്തുചേര്‍ന്ന ഈദ് സംഗമം പുതുതലമുറക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






