Sauditimesonline

MAKKAH RAIN
റിയാദിലും ഖസീമിലും മഴ; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം

ഇറാന്‍ ആക്രമണം: റിയാദില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

റിയാദ്: മാര്‍ച്ച് 18നു ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതായി സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. മരിച്ച ആളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.

സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. നിയമ നടപടികള്‍ വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനു അധികൃതരുമായി ആശയവിനിമയം നടത്തി വരുകയാണ്. സംഭവത്തില്‍ സാധ്യമായ മുഴുവന്‍ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും എംബസി വ്യക്തമാക്കി.

ജിസിസി രാഷ്ട്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 6 ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മാര്‍ച്ച് 14ന് ഒമാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 2 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗള്‍ഫ് മേഖലയിലെ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ 3 ഇന്ത്യന്‍ നാവികരും മരിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top