Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

റിയാദ്: എട്ട് വര്‍ഷമായി നാട്ടില്‍ പോകാത്ത മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. നിലമ്പൂര്‍ കുഴിമണ്ണ, പുളിയങ്കോട് ഹംസ (67) ആണ് മരിച്ചത്. ഉറങ്ങാന്‍ കിടന്ന ഹംസ രാവിലെ എഴുനേറ്റില്ല. ഇതോടെ സഹോദരന്‍ അബ്ദുല്‍ കരീം പോലീസിലും റെഡ് ക്രെസന്റിലും വിവരം അറിയിച്ചു. ആംബുലന്‍സ് എത്തി അടിയന്തിര ചികിത്സ നല്‍കി ആശുപതത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കമ്പനി പ്രതിസന്ധിയിലായതോടെ ഇഖാമ പുതുക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ 8 വര്‍ഷമായി നാട്ടില്‍ പോയിരുഞില്ല. നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസ്സിയെ സമീപിക്കുകയും ഫൈനല്‍ എക്‌സിറ്റ് നേടി മടങ്ങാന്‍ കാത്തിരിക്കുന്നതിനിടെയാണ് മരണം. മയ്യിത്ത് തകസൂസി സുലൈമാന്‍ ഹബീബ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ റുബീന, മക്കള്‍: ഫസീല, ജസീല, ഫാത്തിമ ഷഹന. മയ്യിത്ത് റിയാദില്‍ ഖബറടക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഉമ്മര്‍ അമാനത്ത്, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, സമദ് ചുങ്കത്തറ, ഷംസു വടപുരം എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top