
റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യയു നന്ദി അംബാസഡര്‍ അറിയിച്ചു. സൗദിയുടെ ശ്രമങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും അംബാസഡര്‍ ഇന്ത്യന്‍ സമൂഹത്തിനുളള സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യക്കാരെ സഹായിക്കുന്നതിന് എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ +966 546103992, വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം ടേള്‍ഫ്രീ നമ്പര്‍ 1800118797, +91 11 23012113, +91 11 23014104, +91 1123017905 എന്നീ നമ്പരിലും സഹായം ആവശ്യമുളളവര്‍ക്ക് ബന്ധപ്പെടാം. covid19@mea.gov.in എന്ന ഇ മെയില്‍ വിലാസത്തിലും ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
ഇന്ത്യക്കാര്‍ ധാരാളം ജോലി ചെയ്യുന്ന വന്‍കിട കമ്പനികളുമായി എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നുണ്ട്. തൊഴിലാളികളുടെ ക്ഷേമത്തിന് ആവശ്യമായ സഹായം ചെയ്യുമെന്നും അംബാസഡര്‍ അറിയിച്ചു. ഇന്ത്യ നിരവധി മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് ജനതാ കര്‍ഫ്യൂ. സാമൂഹത്തില്‍ നിന്നു അകലം പാലിക്കണം. ക്ഷമ കൈവിടുകയും ചെയ്യരുത്. നിലവിലെ സാഹചര്യത്തില്‍ സൗദിയില്‍ കഴിയുന്നത്ര യാത്ര ഒഴിവാക്കണം. വ്യക്തിശുചിത്വം പാലിച്ച് വൈറസ് പടരുന്നത് തടയണമെന്നും അംബാസഡര്‍ പറഞ്ഞു.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ സംബന്ധിച്ച ആശങ്ക ആവശ്യമില്ല. കൊവിഡ് ആശങ്ക മാറുന്ന അവസരത്തില്‍ പരീക്ഷ നടത്തും. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ സുരക്ഷിതരായി കഴിയുകയാണ് വേക്ഷിതരായി കഴിയുകയാണ് വേണ്ടത്. ജനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും സൗദി അറേബ്യ ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്. ഇതല്ലാതെ കൊവിഡ് 19നെ സംബന്ധിച്ച് കിംവദന്തികളും ഭീതിയും പരത്തരുത്. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളും വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കരുതെന്നും അംബാസഡര്‍ ആവശ്യപ്പെട്ടു. സൗദിയിലെുളള ഓരോ ഇന്ത്യന്‍ പൗരനും സ്വയം നിയന്ത്രിക്കുകയും അച്ചടക്കം പുലര്‍ത്തുകയും വേണം. ഭരണകൂടത്തിന് പിന്തുണ നല്‍കുകയും വേണം. കൊവിഡ് ലക്ഷണമുളളവര്‍ ആരോഗ്യ പരിചരണം തേടണം. വിവരം എംബസിയെ അറിയിക്കണമെന്നും അംബാസഡര്‍ നിര്‍ദേശിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






