Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

പരിസ്ഥിതി ദിനം ആഘോഷിച്ച് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍

റിയാദ്: വിവിധ പരിപാടികളോടെ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി അവബോധം വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിനും പ്രകൃതി സംരക്ഷണത്തിന് പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനുമാണ് ആഘോഷം സംഘടിപ്പിച്ചത്. സ്‌കൂള്‍ അങ്കണത്തിലെ ഉദ്യാനത്തില്‍ ചെടികള്‍ നട്ട് പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ആധുനീക കാലഘട്ടത്തില്‍ ഭൂമിയെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മീര റഹ്മാന്‍ എടുത്തു പറഞ്ഞു. സ്‌കൂള്‍ സൂപ്പര്‍വൈസര്‍ സുജാത പ്രേംലാല്‍, അധ്യാപകരായ മീനാ മോള്‍, ഫായിസ സുല്‍ത്താന, ഷഹീല, ഖാന്‍ അഷ്ഫാഖ്, മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top