Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

എറണാകുളം കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ 79-ാം സ്വാതന്ത്ര്യ ദിനണ യഘോഷിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം എം. സാലി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്റെ ദിനമല്ല, ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിനംകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യകാരി സബീന എം സാലി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വരും തലമുറയ്ക്ക് സമാധാനവും നന്മയും നിറഞ്ഞ ഇന്ത്യയെ സമ്മാനിക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ കൈകോര്‍ക്കണമെന്ന് അവര്‍ പറഞ്ഞു. പ്രതിജ്ഞയ്ക്ക് ജോയ് ചാക്കോ നേതൃത്വം നല്‍കി. ചെയര്‍മാന്‍ അലി ആലുവ കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു. ഉപദേശക സമിതി അംഗം ഗോപകുമാര്‍ പിറവം ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.

ജിബിന്‍ സമദ് കൊച്ചി (കൊച്ചിന്‍ കൂട്ടായ്മ), കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍), റിജോ ഡൊമിനിന്‍കോസ് (ഒഐസിസി), അമീര്‍ കൊപ്പറമ്പില്‍ (കെഎംസിസി), എടപ്പാ വിമന്‍സ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിന്‍, സലാം പെരുമ്പാവൂര്‍, ജൂബി ലൂക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളായ നസ്മിന്‍ ജിബിന്‍ അവതരിപ്പിച്ച കസ്തൂര്‍ബാ ഗാന്ധിയും, ജുമാന ജിബിന്‍ എന്നിവര്‍ ശ്രദ്ധ നേടി.
മുഹമ്മദ് ഉവൈസ്, ബിനു കെ തോമസ്, അബ്ദുള്ള മാഞ്ഞാലി, പരീത് കോതമംഗലം, കരീം കാട്ടുകുടി, അനസ് കോതമംഗലം, ആരിഷ് റഷീദ്, അജ്‌നാസ് ബാവു, മുഹമ്മദ് തസ്ലീം, നൗറീന്‍ ഹിലാല്‍, ബീനാ ജോയ്, സുജാ ഗോപകുമാര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ആക്റ്റിംഗ് സെക്രട്ടറി അഡ്വ. അജിത്ഖാന്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top