Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

അങ്കത്തട്ടില്‍ മത്സരത്തിനൊരുങ്ങി പ്രവാസികളും

റിയാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് ചൂട് ഉയരുമ്പോള്‍ അങ്കത്തട്ടില്‍ മത്സരത്തിനൊരുങ്ങി റിയാദിലെ പ്രവാസികളും. മുന്‍ പ്രവാസികളും പ്രവാസികളുടെ പങ്കാളികളും മത്സര രംഗത്തുണ്ട്. റിയാദ് മലപ്പുറം കെഎംസിസി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് മറ്റത്തൂര്‍ ഡിവിഷനില്‍ ജനവിധി തേടും. കെഎംസിസി നേതൃസ്ഥാനത്തുണ്ടായിരുന്ന മൊയ്തീന്‍ കോയ (ഫറോഖ്), അര്‍ഷുല്‍ അഹമദ് (കോഴിക്കോട് പന്നിയങ്കര) എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളാണ്. ഇതിനുപുറമെ അബ്ദുറഹ്മാന്‍ പൊന്‍മള, ഹനീഫ മൂന്നിയൂര്‍, സമദ് സീമാടന്‍, സിപി അബ്ദുറഹ്മാന്‍ പരപ്പനങ്ങാടി, കുഞ്ഞിമുഹമ്മദ് കുറുവ, ഷുക്കൂര്‍ ഹാജി കാസര്‍കോട്, അലി ഹസ്സന്‍ മൈത്ര എന്നിവരും മത്സര രംഗത്തുണ്ട്.

കോണ്‍ഗ്രസ് അനുകൂല പ്രവാസി കൂട്ടായ്മകളില്‍ സജീവമായിരുന്ന ടികെ അഷ്‌റഫ്, സിദ്ദീഖ് അഷ്‌റഫ് തുടങ്ങി നിരവധി മുന്‍ പ്രവാസികള്‍ മത്സരത്തിനിറങ്ങും. റിയാദില്‍ പ്രവാസി വെല്‍ഫെയറിലും തനിമയിലും സജീവ സാന്നിധ്യമായിരുന്ന റുഖ്‌സാന ഇര്‍ഷാദ് (ആലംകോട്) മത്സരിക്കും.

റിയാദില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തു പതിറ്റാണ്ടുകള്‍ സജീവ സാന്നിധ്യമായിരുന്ന കേളി രക്ഷാധികാരി സമിതി മുന്‍ അംഗം എ ദസ്തഗീര്‍ (ചാത്തന്നൂർ) ജനവിധി തേടും. കേന്ദ്ര കമ്മറ്റി മുന്‍ അംഗം നിസാര്‍ അമ്പലംകുന്ന് (വെളിനെല്ലൂര്‍), കുടുംബ വേദി അംഗം അഡ്വ. നബീല പാറമ്മല്‍ (മുന്നിയൂര്‍), ഓള്‍ഡ് സനഇയ്യ അംഗം സദാശിവന്‍ നായര്‍ (നഗരൂര്‍), അസീസിയ യൂനിറ്റ് അംഗം ഷുക്കൂര്‍ (തളിക്കുളം), കേളി മുന്‍ സെക്രട്ടറി ഷൗക്കത്തിന്റെ പങ്കാളി ജസീല ഷൗക്കത്ത് (നിലമ്പൂര്‍), ബത്ഹ സെക്രട്ടറി ഷെഫീഖിന്റെ പങ്കാളി ഷഹ്ബാന ഷെഫീഖ് (അങ്ങാടിപ്പുറം), ന്യൂ സനഇയ്യ മുന്‍ പ്രസിഡന്റ് ഫൈസലിന്റെ പങ്കാളി പി ജഷീല (മടവൂര്‍) എന്നിവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്.

പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കിയത് ഇടതുപക്ഷമാണ്. ജിദ്ദ, ദമ്മാം, അബഹ എന്നിവിടങ്ങളിലെ പ്രവാസികളും മത്സര രംഗത്തുണ്ട്. പ്രവാസികളും മുന്‍ പ്രവാസികളുമായി വിവിധ പാര്‍ട്ടികളിലായി എഴുപതിലധികം സ്ഥാനാര്‍ഥികളാണ് രംഗത്തുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top