Sauditimesonline

edapa 2
ആത്മീയ ചൈതന്യവും സാംസ്‌കാരിക വിരുന്നും സംഗമിച്ച ഇഫ്താര്‍ വിരുന്ന്

ഇന്ത്യക്കാര്‍ക്കും ഇഖാമ, റീ-എന്‍ട്രി രണ്ട് മാസം സൗജന്യം

റിയാദ്: സൗദിയില്‍ ഇഖാമ, റീ എന്‍ട്രി ജനുവരി 31 വരെ സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുന്നത് ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്കും ഗുണം ചെയ്യും. ഇന്ത്യക്ക് പുറമെ ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഈസ്വതിനി എന്നീ രാജ്യങ്ങളില്‍ നിന്നുളളവരുടെ ഇഖാമ, റീ എന്‍ട്രി എന്നാവയാണ് പുതുക്കി നല്‍കുന്നത്. ഡിസംബര്‍ 1 മുതല്‍ ഇന്ത്യ-സൗദി നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ വിശദീകരണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top