Sauditimesonline

lulu 0
വേഗമേറിയ ഷോപ്പിംഗ്, വലിയ ലാഭം; ലുലു-2.0 ഇനി വിരല്‍ത്തുമ്പില്‍

വേഗമേറിയ ഷോപ്പിംഗ്, വലിയ ലാഭം; ലുലു-2.0 ഇനി വിരല്‍ത്തുമ്പില്‍

റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ ലളിതവും വേഗത്തിലുമാക്കി ലുലു-2.0. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ ലുലു ഷോപ്പിംഗ് ആപ്പും വെബ്‌സൈറ്റും പുതിയ ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ്. മുന്‍പുള്ളതിനേക്കാള്‍ ഇരട്ടി വേഗത ഉറപ്പാക്കുന്നതാണ് ലുലു 2.0യുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യങ്ങള്‍. റിയാദ്, ദമ്മാം, ജിദ്ദ അടക്കം സൗദിയിലെവിടെയും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വളരെ വേംഗം ഓര്‍ഡര്‍ ചെയ്യാനും, മിനിറ്റുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും കഴിയും.

Screenshot

കൂപ്പണില്‍ കിടിലന്‍ ഓഫറുകള്‍
ലുലു-2.0 മോഡിലേക്കുള്ള ചുവടുവെയ്പിനൊപ്പം കൂപ്പണ്‍ കോഡുകളിലൂടെ ഷോപ്പിംഗില്‍ കൂടുതല്‍ ലാഭം നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് 50 റിയാലില്‍ കൂടുതല്‍ ഷോപ്പിംഗ് നടത്തിയാല്‍ ജെഡിഡി എന്ന കോഡിലൂടെ 10 റിയാല്‍ വരെ കിഴിവ് ലഭിക്കും. കൂടാതെ ആര്‍എംഡി കോഡിലൂടെ 25 റിയാല്‍, ബറക-50ലൂടെ 50 റിയാല്‍, വഫ്‌റ-100ലൂടെ 100 റിയാല്‍, അഹ്‌ലന്‍ വഴി 150 റിയാല്‍, കെഎസഎ200ലൂടെ 200 റിയാല്‍ വരെയും കിഴിവ് ലഭിക്കും. ഗിഫ്റ്റ് കാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒന്നിലധികം ഓര്‍ഡറുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

നൂതന സാങ്കേതിക വിദ്യകളാണ് ലുലു-2.0 ആപ്പിന്റെ കരുത്ത്. അപ്‌ഗ്രേഡ് ചെയ്ത ലുലു ഷോപ്പിംഗ് ആപ്പിലെ ഓപ്ഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും. സുരക്ഷിതവും വേഗത്തിലുള്ളതുമായ പണമിടപാടുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ ഷോപ്പിംഗ് ഞൊടിയിടയില്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ ഓര്‍ഡറും എത്രയും വേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ലുലു 2.0 ലക്ഷ്യമിടുന്നത്.

Screenshot

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top