Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

ഭക്ഷ്യ ലഭ്യത സുരക്ഷിതം; വാണിജ്യ മന്ത്രാലയം പരിശോധ നടത്തി

റിയാദ്: അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുന്നതിനായി വാണിജ്യ മന്ത്രാലയം പരിശോധന നടത്തി. കടകള്‍, വെയര്‍ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രാജ്യത്തെ 3,723 ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി.

വിലകള്‍, മതിയായ സംഭരണം എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. റുട്ടെയില്‍ വിപണിയിലേക്കു തുടര്‍ച്ചയായി ഭക്ഷ്യവസ്തുക്കളും ചരക്കുകളും വിതരണം ചെയ്യുന്നതിന് മതിയായ ശേഖരം ഉണ്ടെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 7 മുതല്‍ 14 വരെ ഖത്തീഫ് ഗവര്‍ണറേറ്റിലെ 764 വാണിജ്യ സ്ഥാപനങ്ങളിലും പരിശോധനനടത്തി.

ഉപഭോക്താക്കള്‍ക്കു ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. മൊത്ത, ചില്ലറ വില്‍പ്പന ശാലകള്‍ക്കു ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ വഴി വിലക്കയറ്റം ഉണ്ടാകാതിരിക്കാനുളള മുന്‍കരുതല്‍ നടപടികളും വാണിജ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

കൊവിഡ് 19 പടരുന്നത് തടയുന്നതിന് കൂടുതല്‍ ശക്തമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് വാണിജ്യമന്ത്രാലയം വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top