Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

സൗദിയില്‍ ഇന്ത്യന്‍ പാസപോര്‍ട്ട് ഔട്‌സോഴ്‌സിംഗ് ഏജന്‍സികള്‍ക്കും അവധി

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍സുലര്‍ സന്ദര്‍ശനങ്ങള്‍ മാറ്റിവെച്ചു. ഔട്‌സോഴ്‌സിംഗ് ഏജന്‍സികളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അതേസമയം, അടിയന്തിര അപേക്ഷകള്‍ പരിഗണിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ഔട്‌സോഴ്‌സിംഗ് ഏജന്‍സികളില്‍ സേവനം ലഭ്യമാക്കുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായാണ് കോണ്‍സുലര്‍ സേവനങ്ങളും മാറ്റിവെക്കും. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍, റിയാദ് ബത്ഹ, ജിദ്ദ ഹയ്ല്‍ സ്ട്രീറ്റ്, തഹ്‌ലിയ സ്ട്രീറ്റ്, ജിദ്ദ, താബൂക്, അബഹ, യാന്‍ബു എന്നിവിടങ്ങളിലുള്ള വി എഫ് എസ് കേന്ദ്രങ്ങളില്‍ താല്‍ക്കാലികമായി അപേക്ഷ സ്വീകരിക്കില്ല.

അടിയന്തര ആവശ്യമുളളവര്‍ക്ക് കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് ഓരോ പ്രവിശ്യയിലെയും ഔട്‌സോഴ്‌സിംഗ് ഏജന്‍സിയുടെ കേന്ദ്ര ഓഫീസിനെ സമീപിക്കാമെന്നും എംബസി അറിയി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top