Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

മൂന്നര വര്‍ഷം മുമ്പ് അപ്രത്യക്ഷനായ കണ്ണൂര്‍ സ്വദേശിയെ റിയാദില്‍ കണ്ടെത്തി

റിയാദ്: മൂന്നര വര്‍ഷം മുമ്പ് റിയാദില്‍ അപ്രത്യക്ഷനായ മലയാളി യുവാവിനെ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ സമീഹിനെയാണ് കണ്ടെത്തിയത്. തട്ടിപ്പുസംഘം മരുഭൂമിയില്‍ ബന്ധിയാക്കുകയായിരുന്നു. അവിടെ നിന്നു രക്ഷപ്പെട്ട സമീഹ് റിയാദിലുളള സഹോദരന്റെ അടുത്ത് എത്തി. സൗദിയില്‍ മലയാളി സമൂഹത്തെ ആശങ്കയിലാഴ്ത്തിയ സംഭവമാണ് സമീഹിന്റെ തിരോധാനം. പൊലീസും നാട്ടുകാരും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും തിരോധാനത്തിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല 2016 ഡിസംബര്‍ 13ന് സുഹൃത്തിന്റെ കാറില്‍ ജോലി സ്ഥലത്തേക്ക് സമീഹ് ഒറ്റക്കാണ് ഡ്രൈവ് ചെയ്ത് പോയത്. ഇതിനിടെ വഴി തെറ്റി. സ്ഥല പരിചയം കുറവായ സമീഹ് ചിലരോട് ബത്ഹയിലേക്കുളള വഴി അന്വേഷിച്ചു. വഴി കാണിക്കാന്‍ സഹായിക്കാമെന്നു പറഞ്ഞു കാറില്‍ കയറിയവര്‍ മരുഭൂമിയില്‍ ബന്ധിയാക്കി. അവിടെ നിന്നു ആടു മാടുകളെ വളര്‍ത്തുന്ന കേന്ദ്രത്തില്‍ സുഡാന്‍ പൗരനോടാപ്പമാണ് കഴിഞ്ഞത്. ഇതിനടുത്തുളള കൃഷി സ്ഥലത്ത് വെളളം എത്തിക്കുന്ന ടാങ്കര്‍ ഡ്രൈവറുടെ സഹായത്തോടെയാണ് സമീഹ് രക്ഷപ്പെട്ടതെന്ന് സഹോദരന്‍ സഫീര്‍ പറഞ്ഞു. സമീഹ് സുരക്ഷിതനായി മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങളും റിയാദിലെ മലയാളി സമൂഹവും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top