Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

പ്രവാസികളുടെ ആശങ്ക അകറ്റണം; കോവിഡ് പ്രതിരോധത്തിന് ഇന്ത്യന്‍ മിഷന്‍ നേതൃത്വം നല്‍കണം: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍

റിയാദ്: കോവിഡ് 19 വ്യാപനം പ്രവാസി ഇന്ത്യക്കാരെ ഗരുതരമായി ബാധിച്ചിച്ചാല്‍ എടുക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ക്ക് നേരത്തെ തയ്യാറെടുക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ദനും സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. അബ്ദുല്‍ അസീസ്. ജോലി, താമസം, ഭക്ഷണം ഇവക്കുപുറമെ രോഗനിര്‍ണയത്തിനും രോഗം വന്നവരില്‍ യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനും സൗകര്യം ഒരുക്കണം. ക്വാറന്റൈന്‍ ആവശ്യമായാല്‍ അതിനുള്ള സൗകര്യം മുന്‍കൂട്ടി തയ്യാറാക്കണം. ആശങ്ക ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തെ നാട്ടിലെത്തിക്കണ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ നിയമ നടപടിളും ആരംഭിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ നടപടികള്‍ കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്ന ഘട്ടത്തില്‍ വിമാന യാത്ര തിരിച്ചടിയാകും. രോഗമുള്ളവരോ അല്ലാത്തവരോ ആയ പ്രവാസികളെ കൂട്ടത്തോടെ നാട്ടിലേത്തിക്കുക എന്നത് അപ്രായോഗികവുമാണ്.

യാത്രക്ക് ഒരുങ്ങുന്നവര്‍ രോഗ ലക്ഷണമില്ലാതെ രോഗാണുവാഹകരാകാന്‍ സാധ്യതയുണ്ട്. യാത്രക്കിടയില്‍ അവരില്‍നിന്നു മറ്റുള്ളവരിലേക്ക് അണുബാധ സംഭവിക്കാം. ചുരുക്കത്തില്‍ ആരോഗ്യമുള്ളവരും രോഗിയാകും. അനാവശ്യമായി ക്വാറന്റൈനില്‍ കഴിയാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യം ഒഴിവാക്കണം. ഇതിന് പ്രവാസി സംഘടനാ നേതൃത്വം ഉണരണം. മറ്റു ശ്രമങ്ങള്‍ സാമൂഹ്യവ്യാപനത്തിനു ഇടവരുത്തുമെന്നും ഡോ. അബ്ദുല്‍ അസീസ് പറഞ്ഞു.

ഇന്ത്യന്‍ മിഷനുകള്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള സേവനസന്നദ്ധരായ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കോവിഡ് പാന്‍ഡെമിക് സര്‍വൈലന്‍സ് ടീം രൂപീകരിക്കണം. അതാതു രാജ്യത്തെ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ നടപടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അനുമതി നേടണം. മരുന്നുകളും മെഡിക്കല്‍ സഹായവും പ്രവാസികള്‍ക്കു എത്തിക്കണം. ലേബര്‍ ക്യാമ്പുകളിള്‍ ആവശ്യമുള്ള സ്‌ക്രീനിങ് നടപടികള്‍, ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ഇന്ത്യന്‍ മിഷന്‍ നേതൃത്വം നല്‍കണം. പ്രവാസ ലോകത്തു ഇന്ത്യന്‍ മാനേജ്മന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും ഇതര സ്ഥാപനങ്ങളും നിലവിലുണ്ട്. ഇവിടങ്ങളില്‍ താല്‍ക്കാലിക ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കാന്‍ എംബസികള്‍ മുന്‍കൈയെടുക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടു വിദേശകാര്യ വകുപ്പിനും ഇന്ത്യന്‍ എംബസിക്കും ഹര്‍ജി സമര്‍പ്പിച്ചതായും ഡോ. അബ്ദുല്‍ അസീസ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top