Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

മലയാളി യുവാവിനെ തോക്ക് ചൂണ്ടി ആക്രമിക്കാന്‍ ശ്രമം

റിയാദ്: ശിഫാ സനഇയ്യയില്‍ മലയാളി യുവാവിന് നേരെ തോക്ക് ചൂണ്ടി ആക്രമിക്കാന്‍ ശ്രമം. സാമൂഹിക പ്രവര്‍ത്തകനും ശിഫാ മലയാളി സമാജം ജോയിന്റ് സെക്രട്ടറിയുമായ സന്തോഷ് തിരുവല്ലക്കു നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 8ന് കാറില്‍ ഹോട്ടലില്‍ നിന്നു പ്രഭാത ഭക്ഷണം വാങ്ങി വരുന്നതിനിടയിലാണ് സംഭവം. വാഹനത്തെ പിന്തുടര്‍ന്ന അക്രമി സന്തോഷ് കാറില്‍ നിന്നു ഇറങ്ങിയ ഉടനെ സന്തോഷിന് നേരെ തോക്ക് ചൂണ്ടിപഴ്‌സ് ആവശ്യപ്പെട്ടു. അലറി വിളിച്ചതോടെ തൊട്ടടുത്തുള്ള കമ്പനിയില്‍ നിന്നുളള ഒരാള്‍ കതകു തുറന്നു പുറത്തു വന്നു. ഇതു കണ്ടതോടെ അക്രമി കാറില്‍ കടന്നു കളയുകയായിരുന്നു. വിവരം അറിഞ്ഞു സന്തോഷിന്റെ സ്‌പോണ്‍സര്‍ സ്ഥലത്തെത്തി പൊലീസില്‍ പരാതി നല്‍കി. സി സി ടി വി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. കര്‍ഫ്യൂ പ്രാബല്യത്തിലുളളതിനാല്‍ ഷിഫയിലെ റോഡുകള്‍ വിജനമാണ്. ഇതു മനസ്സിലാക്കിയാണ് ഒറ്റക്കു സഞ്ചരിക്കുന്നവരെ കൊളളയടിക്കുന്നത്. സമാനമായ സഭവം നേരത്തെയും ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരക്കാരുടെ അക്രമത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടിരുന്നു. കര്‍ഫ്യൂ വേളയില്‍ അനാവശ്യമായി പുറത്തു പോവുകയോ കമ്പനിയുടെ വാതില്‍ തുറന്നിട്ട് സംസാരിച്ചു ഇരിക്കുകയോ ചെയ്യരുതെന്ന ശിഫാ മലയാളി സമാജം പ്രസിഡന്റ് ഇല്യംാസ് സാബു പറഞ്ഞു. ഏതു സമയത്തും സഹായം ആവശ്യമുളളവര്‍ സമാജം ഭാരവാഹികളെ ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top