
റിയാദ്: സൗദിയില്‍ കര്‍ഫ്യൂ തുടരും. മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച സാഹചര്യത്തിലാണ് അനിശ്ചിതമായി കര്‍ഫ്യൂ തുടരാന്‍ രാജാവ് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് കര്‍ഫ്യൂ തുടരാന്‍ രാജാവ് ഉത്തരവിട്ടത്. കൊവിഡ് വൈറസിന്റെ വ്യാപനം തടയാനുളള നടപടികളുടെ ഭാഗമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവക്കാണ് പ്രഥമ പരിഗണന. ഇതു സംരക്ഷിക്കുന്നതിനാണ് കര്‍ഫ്യൂ തുടരുന്നതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ഏര്‍പ്പെടുത്തയ പ്രത്യേക നിയന്ത്രണങ്ങളും മുന്‍കരുതല്‍ നടപടികളും തുടരും. രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിലും ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
