Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

പ്രവാസി സമൂഹത്തിന്റെ ആശങ്ക അകറ്റാന്‍ എംബസി ഇടപെടണം: റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി.

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ആശങ്ക അകറ്റാന്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് കെ എം സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി. പ്രത്യേക സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി,
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും എം.പി. യുമായ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍, പി.വി.അബ്ദുല്‍ വഹാബ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് ഇ മെയിലില്‍ സമര്‍പ്പിച്ചു.

സൗദിയില്‍ വൈറസ് ബാധ വര്‍ദ്ധിച്ചുവരുന്ന ഘട്ടത്തില്‍ അത്യാവശ്യമായി വേണ്ട ചികിത്സയും പരിചരണവും പ്രവാസികള്‍ക്ക് ലഭ്യമാക്കണം. രോഗലക്ഷണമുളളവര്‍ക്ക് ആവശ്യമായ ടെസ്റ്റുകള്‍ നടത്തുന്നതിനും ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നതിനും ധ്രുതഗതിയിലുളള സംവിധാനം ഒരുക്കണം. സുരക്ഷാ നിയന്ത്രണങ്ങള്‍ കാരണം സന്നദ്ധ പ്രവര്‍ത്തകര്‍ക്കുപോലും കാര്യമായി ഇടപെടാന്‍ കഴിയുന്നില്ല. ഇന്ത്യന്‍ സമൂഹത്തെ കൂടുതല്‍ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് മാത്രമാണ് സാധിക്കുക. ഇതിനുളള നിര്‍ദ്ദേശങ്ങളും കെ.എം.സി.സി ഭാരവാഹികള്‍ സമര്‍പ്പിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് എളുപ്പം ലഭ്യമാകുന്ന വിവിധം ദ്വിഭാഷികളായ ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി എംബസി ഹെല്പ് ലൈന്‍ കണ്‍ട്രോള്‍ റൂമായി വികസിപ്പിക്കുക. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ക്ക് ടെസ്റ്റ് നടത്തുവാനുള്ള സൗകര്യം ഒരുക്കുക. ഹെല്പ് ലൈന്‍ വഴി ആശങ്കയിലായ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആശ്വാസം നല്‍കാന്‍ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കുക. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വളണ്ടിയര്‍ വിംഗ് രൂപീകരിക്കുക. ഇവര്‍ക്ക് കര്‍ഫ്യു സമയത്തും യാത്രാനുമതി ലഭിക്കാനുള്ള അനുവാദം നേടിയെടുക്കുക. രോഗലക്ഷണമുളളവര്‍ നേരിടുന്നവര്‍ക്ക് ആശുപത്രികളിലെത്താന്‍ വാഹനസൗകര്യത്തിന്റെ അഭാവമുണ്ട്. ഇതിന് ആംബുലന്‍സ് സൗകര്യം ഒരുക്കുക. വിവിധ പ്രവിശ്യകളില്‍ ഇന്ത്യന്‍ എംബസ്സിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളും സ്വകാര്യ മാനേജ്‌മെന്റിനു കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളുകളും ഏറ്റെടുത്ത് താത്കാലിക ഐസൊലേഷന്‍ സെന്ററുകളാക്കി മാറ്റുക. സന്ദര്‍ശകവിസയില്‍ എത്തിയവര്‍, അടിയന്തിര ചികിത്സ ആവശ്യമായ രോഗികള്‍, ഗര്‍ഭിണികള്‍, ജോലിയില്ലാതെ താമസത്തിനും ഭക്ഷണത്തിനും പ്രയാസപ്പെടുന്നവര്‍, അടിയന്തര സാഹചര്യമുള്ളവര്‍ എന്നിവരെ നാട്ടില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ ഇന്ത്യ ഗവണ്‍മെന്റുമായി കൂടിയാലോചിച്ച് സ്വീകരിക്കുക. ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാന്‍ എംബസി മുന്‍കൈ എടുക്കണമെന്നും കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ജില്ലാ വെല്‍ഫെയര്‍ ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, കണ്‍വീനര്‍ ഷറഫു പുളിക്കല്‍ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top