Sauditimesonline

watches

ഇന്ത്യയിലുളള എം ഒ എച് ജീവനക്കാര്‍ ദല്‍ഹിയിലെ സൗദി ഹെല്‍ത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: റീ എന്‍ട്രി വിസയില്‍ ഇന്ത്യയില്‍ അവധിയില്‍ കഴിയുന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ന്യൂ ദല്‍ഹിയിലെ സൗദി ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓണ്‍ലൈനിലാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. https://docs.google.com/forms/d/e/1FAIpQLSfK2aAdxRfk2DIk7t2WXUUl-leWQ9vz_APRTnCtgsdi8g1UcQ/viewform ഈ ലിങ്ക് വഴി വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇ മെയില്‍, പേര്, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, സൗദിയിലെ ജോലി ചെയ്യുന്ന റീജയന്‍, ഇഖാമ നമ്പര്‍, പാസ്‌പോര്‍ട് നമ്പര്‍, വിസ നമ്പര്‍, റീ എന്‍ കാലാവധി തീരുന്ന തീയതി, ഇ ടിക്കറ്റ് നമ്പര്‍, ഇന്ത്യയിലെ താമസ സ്ഥലം, താമസ സ്ഥലത്തു നിന്നു വിമാനത്താവളത്തിലേക്കുളള ദൂരം, ജോലി ചെയ്യുന്ന തസ്തിക എന്നിവക്കു പുറമെ സംശയം ചോദിക്കാനും ലിങ്കില്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. സൗദിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങി നൂറുകണക്കിന് ജീവനക്കാര്‍ വാര്‍ഷികാവവധിയില്‍ ഇന്ത്യയിലുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ നിര്‍ത്തിയതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. ചിലരുടെ റീ എന്‍ട്രി വിസ കാലാവധി കഴിയുകയും ചെആ്തു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മടക്കയാത്ര ഒരുക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടപടി. കൂടുതല്‍ വിവരങ്ങള്‍ക്ക് medicalattache.india@gmail.com എന്ന മെയില്‍ വിലാസത്തിലോ 00911146009700, 00911126122233 നമ്പരിലോ ബന്ധപ്പെടണം


സൗദിയില്‍ ഏപ്രില്‍ 12 വരെ 4,462 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 429 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് 59 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ മന്ത്രാലയവും റെഡ് ക്രെസന്റും സംയുക്തമായി സന്നദ്ധ സേനക്കും രൂപം നല്‍കിയിട്ടുണ്ട്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുളള സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. ഭരണാധികാരി സല്‍മാന്‍ രാജാവ് മൂന്ന് ആഴ്ചത്തേക്ക് പ്രഖ്യാപിച്ച 24 മണിക്കൂര്‍ കര്‍ഫ്യൂ ഇന്ന് അവസാനിച്ചിരുന്നു. ഇന്നു മുതല്‍ അനിശ്ചിത കാല കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലുളള ആരോഗ്യ പ്രവര്‍ത്തകരെ സൗദിയിലെത്തിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സാധ്യത. ഇതിനാണ് വിവരം ശേഖരിക്കുന്നത് എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരെ കൊണ്ടുവരാനാണ് സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top